Quantcast

കുവൈത്ത് കെഎംസിസിയുടെ സുമനസാല്‍ ഇരുപത് ദമ്പതികള്‍ പുതുജീവിതത്തിലേക്ക്

MediaOne Logo

Jaisy

  • Published:

    24 May 2018 11:42 PM IST

കുവൈത്ത് കെഎംസിസിയുടെ സുമനസാല്‍ ഇരുപത് ദമ്പതികള്‍ പുതുജീവിതത്തിലേക്ക്
X

കുവൈത്ത് കെഎംസിസിയുടെ സുമനസാല്‍ ഇരുപത് ദമ്പതികള്‍ പുതുജീവിതത്തിലേക്ക്

കോഴിക്കോട് ജെഡിടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു

നിര്‍ധനരായ 40 പേര്‍ ഒരേ ദിവസം കുടുംബ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു. കുവൈത്ത് കെഎം സിസി യുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 20 ദമ്പതികള്‍ വിവാഹിതരായത്. കോഴിക്കോട് ജെഡിടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലുളളവര്‍...പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതോടെ ഒരുമിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഇരുപത് ദമ്പതികള്‍ പുതുജീവിതത്തിലേക്ക്. എല്ലാവര്‍ക്കും കൈത്താങ്ങായി കുവൈത്ത് കെഎംസിസി മാസങ്ങള്‍ക്കു മുന്‍പേ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ . വിവാഹച്ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തു. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

TAGS :

Next Story