Quantcast

ജിഎസ്ടിക്ക് ശേഷവും ഒരേ ഉല്‍പ്പന്നത്തിന് രണ്ടു തരം നികുതി ഈടാക്കുന്നതായി ആക്ഷേപം

MediaOne Logo

Jaisy

  • Published:

    24 May 2018 6:43 AM GMT

ജിഎസ്ടിക്ക്  ശേഷവും ഒരേ ഉല്‍പ്പന്നത്തിന് രണ്ടു തരം നികുതി ഈടാക്കുന്നതായി ആക്ഷേപം
X

ജിഎസ്ടിക്ക് ശേഷവും ഒരേ ഉല്‍പ്പന്നത്തിന് രണ്ടു തരം നികുതി ഈടാക്കുന്നതായി ആക്ഷേപം

ടെയില്‍സ് ഫില്ലര്‍ പൌഡറിന് മാര്‍ക്കറ്റില്‍ രണ്ടു തരം നികുതി ഈടാക്കുന്നതായാണ് പരാതി

ജിഎസ്ടി നടപ്പിലാക്കിയ ശേഷവും ഒരേ ഉല്‍പ്പന്നത്തിന് രണ്ടു തരം നികുതി ഈടാക്കുന്നതായി ആക്ഷേപം. ടെയില്‍സ് ഫില്ലര്‍ പൌഡറിന് മാര്‍ക്കറ്റില്‍ രണ്ടു തരം നികുതി ഈടാക്കുന്നതായാണ് പരാതി. ചില കമ്പനികള്‍ 28 ശതമാനവും മറ്റു ചില കമ്പനികള്‍ 18 ശതമാനവും നികുതി ഈടാക്കുന്നു.

സിമന്റിനും സിമന്റ് ഉല്‍പന്നങ്ങള്‍ക്കും 28ശതമാനവും സെറാമിക്ക് ടെയിലുകള്‍ക്ക് 18 ശതമാനവുമാണ് ജി.എസ്.ടി പ്രകാരം നികുതി ഈടാക്കേണ്ടത്.സിമന്റ് ഉല്‍പന്നമായ ടെയില്‍സ് ഫിലിങ്ങ് പൌഡറുകള്‍ 28 ശതമാനം നികുതി ഈടാക്കി വില്‍പന്ന നടത്തണമെന്ന് ജിഎസ്ടി വകുപ്പ് വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍ പല കമ്പനികളും ഇപ്പോഴും 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത് സര്‍ക്കാരിന് ലഭിക്കേണ്ട വലിയ നികുതിയാണ് ചോര്‍ത്തി കളയുന്നത്.

സംസ്ഥാനത്ത് ഒരുമാസം 100 ടണിലധികം ടെയില്‍സ് ഫിലിങ്ങ് പൌഡര്‍ വില്‍പ്പന നടത്തുന്നുണ്ട്.10 ശതമാനത്തിലധികം നികുതി കുറച്ച് വില്‍പ്പന നടത്തുന്നതു വഴി വലിയ നികുതി ചോര്‍ച്ചയാണ് ഉണ്ടാക്കുന്നത്.വിഷയത്തില്‍ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും സര്‍ക്കാരും ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

TAGS :

Next Story