അരമണിക്കൂറിനുള്ളില്‍ രക്തത്തിലെ ഷുഗര്‍ വ്യത്യാസപ്പെടുന്ന പരിശോധനകള്‍

അരമണിക്കൂറിനുള്ളില്‍ രക്തത്തിലെ ഷുഗര്‍ വ്യത്യാസപ്പെടുന്ന പരിശോധനകള്‍
മൂന്ന് സ്വകാര്യലാബുകളില്‍ രക്തം പരിശോധിച്ചപ്പോള്‍ ലഭിച്ചത് വ്യത്യസ്ത പരിശോധന ഫലം
മുപ്പത് മിനിറ്റിനുള്ളില്‍ കൊല്ലത്തെ മൂന്ന് സ്വകാര്യലാബുകളില്‍ രക്തം പരിശോധിച്ചപ്പോള്‍ ലഭിച്ചത് വ്യത്യസ്ത പരിശോധന ഫലം. മൂവാറ്റുപുഴ സ്വദേശി നഹാസിനും ഭാര്യക്കുമാണ് ഷുഗര്‍ പരിശോധനയില്‍ വ്യത്യസ്തഫലങ്ങള്‍ ലഭിച്ചത്. തങ്ങളുടെ പരിശോധന ഫലമാണ് ശരിയെന്നാണ് ഓരോ ലാബുകാരുടെയും വാദം.
സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ നഹാസ് രണ്ട് ലാബുകളില്‍ രക്തം പരിശോധിച്ചപ്പോള്‍ ലഭിച്ചത് വ്യത്യസ്ത പരിശോധന ഫലമായിരുന്നു. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്വകാര്യലാബുകളില്‍ ഭാര്യയുടെ ഷുഗര്‍ പരിശോധിക്കാനെത്തിയത്. മൂന്ന് ലാബുകളില്‍ അരമണിക്കൂറില്‍ താഴെ മാത്രം സമയ വ്യത്യാസത്തില്‍ രക്തത്തിന്റെ സാമ്പിള്‍ നല്‍കി. ആദ്യം പരിശോധിച്ച ലാബില്‍ 60 മില്ലിഗ്രാം പേര്‍സന്റേജായിരുന്നു ഷുഗറിന്റെ അളവ്. രണ്ടാമത്തെ ലാബിലെത്തിയപ്പോള്‍ അത് 92 മില്ലിഗ്രാം പേര്‍സന്റേജിലേക്കും മൂന്നാമത്തെ ലാബിലെത്തിയപ്പോള്‍ 112 മില്ലിഗ്രാം പേര്‍സന്റേജിലേക്കും ഉയര്‍ന്നു.
സ്വകാര്യലാബുകളെ നിയന്ത്രിക്കാനോ അവര്‍ക്കെതിരായ പരാതികള്‍ പരിഹരിക്കാനോ കൃത്യമായ സംവിധാനം സംസ്ഥാനത്തില്ല. സ്വകാര്യലാബുകളും മരുന്ന് കമ്പനികളുമായി ഒത്ത് കളിയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്
Adjust Story Font
16

