Quantcast

എല്ലാവര്‍ക്കും ആഗ്രഹിക്കാമെന്ന് വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദ്

MediaOne Logo

admin

  • Published:

    25 May 2018 9:20 PM GMT

.ഇന്നേ വരെ ഫൌസിയയെ വനിതാലീഗില്‍ കണ്ടിട്ടില്ല, വനിതാ നേതാക്കളോട് അങ്ങനെയൊരു ആഗ്രഹം പറഞ്ഞിട്ടുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മക്കള്‍ രാഷ്ട്രീയം ലീഗിലില്ലെന്നും നൂര്‍ബിന .....

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാന്‍ ലീഗിനകത്തെ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദ്. മലപ്പുറത്ത് മത്സരിക്കാന്‍ ഒരുക്കമാണെന്ന് ഇ അഹമ്മദിന്‍റെ മകള്‍ ഫൌസിയയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ആഗ്രഹം പ്രകടിപ്പിക്കാന്‍ ലീഗിനകത്തെ എല്ലാസ്ത്രീകള്‍ക്കും അവകാശമുണ്ട്. പക്ഷേ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്.ഇന്നേ വരെ ഫൌസിയയെ വനിതാലീഗില്‍ കണ്ടിട്ടില്ല, വനിതാ നേതാക്കളോട് അങ്ങനെയൊരു ആഗ്രഹം പറഞ്ഞിട്ടുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മക്കള്‍ രാഷ്ട്രീയം ലീഗിലില്ലെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

TAGS :

Next Story