Quantcast

പി കൃഷ്ണദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

MediaOne Logo

admin

  • Published:

    26 May 2018 12:23 AM IST

പി കൃഷ്ണദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
X

പി കൃഷ്ണദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

പരാതിക്കാരന്‍ പറയാത്ത കാര്യങ്ങള്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതിച്ചേര്‍ത്തതല്ലേ എന്ന് കോടതി ചോദിച്ചു. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൌക്കത്തലിയാണ് മര്‍ദ്ദനത്തിന് ഇരയായത്. അതേസമയം കൃഷ്ണദാസിന്‍റെ അറസ്റ്റ് പൊലീസ് നാടകമാണെന്നും ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ജിഷ്ണു പ്രണോയിയുടെ കുടുംബം ആരോപിച്ചു.

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, ലക്കിടി കൊളജ് പി.ആർ.ഒ വത്സലകുമാർ, നിയമോപദേശക സുചിത്ര, അഡ്മിനിസ്ട്രേഷൻ മാനേജർ സുകുമാരൻ, കായികാധ്യാപകൻ ഗോവിന്ദൻ കുട്ടി എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി വിജയകുമാറിന്‍റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.

പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളേജ് വിദ്യാര്‍ഥിയായ ഷഹീര്‍ ഷൌക്കത്തലിയെ പാന്പാടി നെഹ്‍റു കോളജിലെത്തിച്ച് മര്‍ദ്ദിച്ചെന്നാണ് കേസ്. കോളജിലെ പണപ്പിരിവിനെ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. കൃഷ്ണദാസാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. ജിഷ്ണു പ്രണോയ്‍യുടെ കേസിന് സമാനമാണ് ഈ കേസുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം പരാതിക്കാരന്‍ പറയാത്ത കാര്യങ്ങള്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതിച്ചേര്‍ത്തതല്ലേ എന്ന് കോടതി ചോദിച്ചു. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

TAGS :

Next Story