Quantcast

മലപ്പുറത്ത് സെക്സ് ടേപ്പ് വിഷയമാക്കിയാല്‍ യുഡിഎഫ് സ്വന്തം കുഴിതോണ്ടുമോ?

MediaOne Logo

Alwyn

  • Published:

    25 May 2018 11:10 AM IST

മലപ്പുറത്ത് സെക്സ് ടേപ്പ് വിഷയമാക്കിയാല്‍ യുഡിഎഫ് സ്വന്തം കുഴിതോണ്ടുമോ?
X

മലപ്പുറത്ത് സെക്സ് ടേപ്പ് വിഷയമാക്കിയാല്‍ യുഡിഎഫ് സ്വന്തം കുഴിതോണ്ടുമോ?

എകെ ശശീന്ദ്രന്‍ വിഷയം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രചാരണ വിഷയമാക്കണമെന്ന വിഷയത്തില്‍ യുഡിഎഫില്‍ ആശയക്കുഴപ്പം.

എകെ ശശീന്ദ്രന്‍ വിഷയം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രചാരണ വിഷയമാക്കണമെന്ന വിഷയത്തില്‍ യുഡിഎഫില്‍ ആശയക്കുഴപ്പം. സ്ത്രീ പീഡന വിഷയം ഉന്നയിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ഥിക്കു തന്നെ തിരിച്ചടിയാകും എന്നതാണ് യുഡിഎഫിലെ ഒരു വിഭാഗം കരുതുന്നത്.

പത്തുമാസത്തിനിടെ എല്‍ഡിഎഫി‌ലെ രണ്ടാമതൊരു മന്ത്രികൂടി പുറത്തുപോകുന്നത് തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും ചര്‍ച്ചയാവേണ്ടതാണ്. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം തന്നെ പറഞ്ഞ സാഹചര്യത്തില്‍ പ്രത്യേകfച്ചും . പക്ഷേ എകെ ശശീന്ദ്രന്‍ വിഷയം ചര്‍ച്ചയായാല്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പഴയ ഐസ്ക്രീം പാര്‍ലര്‍ വിഷയം ഉയര്‍ന്നുവരുമോ എന്നാണ് മുസ്‍ലിം ലീഗിന്റെ ഭയം. തെരഞ്ഞെടുപ്പില്‍ ഇക്കാര്യം ചര്‍ച്ചയാവില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തിലും കരുതലോടെയാണ് നേതാക്കള്‍ ഈ വിഷയം ഉന്നയിക്കുന്നത്. എകെ ശശീന്ദ്രന്‍ വിഷയം യുഡിഎഫ് ചര്‍ച്ചയാക്കിയാല്‍ ഐസ്ക്രീം കേസും സോളാര്‍ വിവാദവും പുറത്തിറക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

TAGS :

Next Story