Quantcast

അനൂപ് ജേക്കബ്ബിന്‍റെ വീടിന് മുന്‍പില്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ പ്രതിഷേധം

MediaOne Logo

admin

  • Published:

    25 May 2018 5:09 PM GMT

അനൂപ് ജേക്കബ്ബിന്‍റെ വീടിന് മുന്‍പില്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ പ്രതിഷേധം
X

അനൂപ് ജേക്കബ്ബിന്‍റെ വീടിന് മുന്‍പില്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ പ്രതിഷേധം

ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ വീടിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭാവൈദികരും വിശ്വാസികളും പ്രതിഷേധിച്ചു.

ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ വീടിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭാ വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധം. മണ്ണത്തൂര്‍ പള്ളി വിഷയത്തില്‍ ഓര്‍ത്തഡോക്സ് സഭക്കനുകൂലമായ വിധിയുണ്ടായിട്ടും ഒന്നര വര്‍ഷമായി അനൂപ് ജേക്കബ് ഇടപെട്ട് കോടതി ഉത്തരവുകള്‍ അട്ടിമറിക്കുകയാമെന്ന് ആരോപിച്ചാണ് ഉപവാസ സമരം നത്തിയത്. പള്ളിക്ക് പകരം പ്രാര്‍ത്ഥന നടത്താന്‍ നിര്‍മ്മിച്ച ചാപ്പല്‍ പൂട്ടിച്ചതിന് പിന്നില്‍ യാക്കോബായ വിഭാഗക്കാരനായ മന്ത്രിയാണെന്നും സമരക്കാര്‍ പറയുന്നു.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപെട്ടതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. കലക്ടര്‍ ചര്‍ച്ച നടത്താമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനാണ് വൈദികരുടെയും വിശ്വാസികളുടെയും തീരുമാനം.

TAGS :

Next Story