Quantcast

സര്‍ക്കുലര്‍ തള്ളി പാലക്കാട്ടെ സ്കൂളില്‍ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തി

MediaOne Logo

Sithara

  • Published:

    25 May 2018 10:25 PM IST

സര്‍ക്കുലര്‍ തള്ളി പാലക്കാട്ടെ സ്കൂളില്‍ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തി
X

സര്‍ക്കുലര്‍ തള്ളി പാലക്കാട്ടെ സ്കൂളില്‍ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തി

പാലക്കാട്ടെ കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പതാക ഉയര്‍ത്തി.

പാലക്കാട്ടെ കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പതാക ഉയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതാക ഉയര്‍ത്തുന്നതിന് സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത്. ആര്‍എസ്എസിന് കീഴിലുള്ള സ്കൂളാണ് വ്യാസവിദ്യാപീഠം.

റിപബ്ലിക് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേധാവിയാണ് പതാക ഉയര്‍ത്തേണ്ടതെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞത്. സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്കൂളില്‍ ഭഗവത് പതാക ഉയര്‍ത്തിയത് വിവാദമായതിന് പിന്നാലെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. അതേസമയം സര്‍ക്കുലര്‍ അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ബാധകമാണോ എന്ന് സംബന്ധിച്ച് അവ്യക്തതയുണ്ട്. നേരത്തെ പ്രഖ്യാപിച്ചതുപോലെ ഭഗവത് പതാക ഉയര്‍ത്തുകയും ചെയ്തു.

TAGS :

Next Story