Quantcast

കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം

MediaOne Logo

admin

  • Published:

    25 May 2018 5:14 PM GMT

കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം
X

കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം

‍നിര്ത്തിയിട്ടിരുന്ന ജീപ്പിലൂണ്ടായിരുന്ന സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക്....

കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനുളളിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഡിസിസി എക്‌സിക്യൂട്ടീവ് അംഗമായ സാബുവിന് പരിക്ക പറ്റി. സ്‌ഫോടനം ആസൂത്രിതമാണെന്ന് ഐജി മനോജ് എബ്രഹാം പ്രതികരിച്ചു

രാവിലെ 10.50ഓടെയാണ് കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനുള്ളില്‍ സ്‌ഫോടനം ഉണ്ടായത്. ഒരു വര്‍ഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുന്ന ജീപ്പിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്നതായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പൊലീസും ബോംബ് സ്‌കോഡും നടത്തിയ പരിശോധനയില്‍ ടിഫിന്‍ ബോക്‌സില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിയതെന്ന് വ്യക്തമായി.

18 ബാറ്ററികളുടെ ഭാഗങ്ങള്‍, വെടിമരുന്ന് ഫിലമെന്റ്, ടിഫിന്‍ കണ്ടെയ്‌നര്‍ എന്നിവ സംഭവസ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചു. ബോംബ് നിര്‍മാണത്തില്‍ നൈപുണ്യമുള്ള ആളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. സംഭവം ആസൂത്രിതമാണെന്നും അഞ്ചോളം സംഘടനകളെ സംശയിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തില്‍ കൊല്ലം ഡിസിസി എക്‌സിക്യൂട്ടീവ് അംഗമായ സാബുവിന് പരിക്കേറ്റു. വലിയോ ശബ്ദത്തിലുളള സ്‌ഫോടമാണ് ഉണ്ടായതെന്ന് സാബു പറഞ്ഞു.

കളക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചങ്കിലും കേടുപാട് ഉള്ളതിനാല്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചില്ല. സംശയാസ്പദമായി കണ്ട നാല് പേരെ പൊലീസ് ചോദ്യം ചെയ്തു. ഒരു മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

TAGS :

Next Story