ചരക്കിന്റെ വരവ് കുറഞ്ഞതോടെ വെസ്റ്റ് ഹില്‍ ഗുഡ്സ് ഷെഡ് യാര്‍ഡിലെ തൊഴിലാളികള്‍ പ്രതിസന്ധിയിലായി

ചരക്കിന്റെ വരവ് കുറഞ്ഞതോടെ വെസ്റ്റ് ഹില്‍ ഗുഡ്സ് ഷെഡ് യാര്‍ഡിലെ തൊഴിലാളികള്‍ പ്രതിസന്ധിയിലായി
കോഴിക്കോട്ടേക്കുള്ള സിമന്റ്, ഗോതമ്പ്, അരി, വളം എന്നിവയുമായി വരുന്ന ഗുഡ്സ് ട്രെയിനുകള്‍ വെസ്റ്റ്ഹില്‍ ഗുഡ്സ് യാര്‍ഡിലാണ് ചരക്കിറക്കിയിരുന്നത്.
ചരക്കിന്റെ വരവ് കുറഞ്ഞതോടെ കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ ഗുഡ്സ് ഷെഡ് യാര്‍ഡിലെ തൊഴിലാളികള്‍ പ്രതിസന്ധിയിലായി. ജീവിത ചെലവിനുള്ള തുക പോലും കൂലിയായി ലഭിക്കാത്ത സ്ഥിതിയിലാണെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു.
കോഴിക്കോട്ടേക്കുള്ള സിമന്റ്, ഗോതമ്പ്, അരി, വളം എന്നിവയുമായി വരുന്ന ഗുഡ്സ് ട്രെയിനുകള്‍ വെസ്റ്റ്ഹില്‍ ഗുഡ്സ് യാര്‍ഡിലാണ് ചരക്കിറക്കിയിരുന്നത്. എന്നാല്‍ പത്തുമാസമായി സിമന്റടക്കമുള്ള പ്രധാന ചരക്കുകള്‍ ഇറക്കുന്നത് തൊട്ടപ്പുറത്തുള്ള കല്ലായി യാര്‍ഡിലാണ്. വെസ്റ്റ്ഹില്ലിലെത്തുന്ന ഗുഡ്സ് ട്രെയിനുകളുടെ എണ്ണം മാസത്തില്‍ ഒന്നോ രണ്ടോ ആയി കുറഞ്ഞു. മുന്നൂറ്റി ഇരുപത്തിയൊന്ന് ചുമട്ടുതൊഴിലാളികളടക്കം എണ്ണൂറോളം പേര്‍ ഇതോടെ തൊഴില്‍ രഹിതരായി. കല്ലായിയില്‍ ചരക്കിറക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു.
കല്ലായിക്കൊപ്പം വെസ്റ്റ്ഹില്ലിലും സ്ഥിരമായി ചരക്കിറക്കിയാല്‍ പ്രശ്നത്തിന് പരിഹാരമാകും. ഇതിനായി ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ഇടപെടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16

