Quantcast

പൊലീസ് കായികമേളയുടെ ആദ്യദിനത്തില്‍ കണ്ണൂരിന്റെ കുതിപ്പ്

MediaOne Logo

Subin

  • Published:

    26 May 2018 2:55 PM GMT

പൊലീസ് കായികമേളയുടെ ആദ്യദിനത്തില്‍ കണ്ണൂരിന്റെ കുതിപ്പ്
X

പൊലീസ് കായികമേളയുടെ ആദ്യദിനത്തില്‍ കണ്ണൂരിന്റെ കുതിപ്പ്

14 പോയിന്റുമായി വയനാട് രണ്ടാം സ്ഥാനത്തും.ആതിഥേയരായ കോഴിക്കോടാണ് മൂന്നാമത്. ബറ്റാലിയന്‍ വിഭാഗത്തില്‍ 35 പോയിന്റുമായി സ്‌പെഷ്യല്‍ ആംഡ് പോലീസാണ് മുന്നില്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന നാല്‍പ്പത്തിയഞ്ചാമത് സംസ്ഥാന പോലീസ് കായിക മേളയുടെ ആദ്യദിനത്തില്‍ കണ്ണൂരിന്റെ കുതിപ്പ്. ബറ്റാലിയന്‍ വിഭാഗത്തില്‍ സ്‌പെഷ്യല്‍ ആംഡ് പോലീസാണ് മുമ്പില്‍. മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ പിടി ഉഷ മേള ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും വലിയ വകുപ്പ് തല കായിക മേളക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തില്‍ തുടക്കമായത്. പുരുഷന്‍മാരുടെ 5000 മീറ്ററോടെയായിരുന്നു ആരംഭം. 19 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂര്‍ തന്നെയാണ് കുതിക്കുന്നത്. 14 പോയിന്റുമായി വയനാട് രണ്ടാം സ്ഥാനത്തും.ആതിഥേയരായ കോഴിക്കോടാണ് മൂന്നാമത്. ബറ്റാലിയന്‍ വിഭാഗത്തില്‍ 35 പോയിന്റുമായി സ്‌പെഷ്യല്‍ ആംഡ് പോലീസാണ് മുന്നില്‍. മുപ്പത്തിമൂന്നു പോയിന്റുള്ള മലബാര്‍ സ്‌പെഷ്യല്‍ പോലീസ് രണ്ടാമതും. മാര്‍ച്ച് പാസ്‌റ്റോടെ തുടങ്ങിയ ചടങ്ങില്‍ പി ടി ഉഷ മേള ഉദ്ഘാടനം ചെയ്തു.

കേരളാ പോലീസ് കായികരംഗത്തെ പഴയ പ്രതാപകാലത്തേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഉഷ പറഞ്ഞു. ഉത്തരമേഖലാ എഡിജിപി സുധേഷ് കുമാര്‍ കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

TAGS :

Next Story