Quantcast

ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

MediaOne Logo

Subin

  • Published:

    26 May 2018 5:33 PM IST

ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
X

ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തിരുവനന്തപുരം എസ്എടി യിലേക്കുള്ള വഴി മധ്യേയാണ് യുവതി മരിച്ചത്

തിരുവനന്തപുരത്ത് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യം. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തിരുവനന്തപുരം എസ്എടി യിലേക്കുള്ള വഴി മധ്യേയാണ് യുവതി മരിച്ചത്. പോത്തന്‍കോട് സ്വദേശി നീതുവാണ് മരിച്ചത്.

പ്രസവത്തിനായി കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയായിരുന്നു നീതുവിനെ. ശനിയാഴ്ച്ച സിസേറിയന്‍ നടത്തുമെന്ന് ഡോക്ടമാര്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയോടെഎനിമ നല്‍കിയതോടെ നീതുവിന്റെ നില വഷളാവുകയായിരുന്നു.

സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. മഹിളാ കോണ്‍ഗ്രെസിന്റെ നേതൃത്വത്തില്‍ ഇന്ന് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടക്കുന്നുണ്ട്.

TAGS :

Next Story