Quantcast

സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

MediaOne Logo

Khasida

  • Published:

    26 May 2018 10:54 PM IST

സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
X

സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

ബിസിനസ് തര്‍ക്കത്തില്‍ ഒത്തുത്തീര്‍പ്പിന് മാത്രമാണ് ശ്രമിച്ചതെന്നും രണ്ട് വര്‍ഷത്തിന് ശേഷമുള്ള പരാതിയില്‍ ദുരൂഹതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.

യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിസിനസ് തര്‍ക്കത്തില്‍ ഒത്തുത്തീര്‍പ്പിന് മാത്രമാണ് ശ്രമിച്ചതെന്നും രണ്ട് വര്‍ഷത്തിന് ശേഷമുള്ള പരാതിയില്‍ ദുരൂഹതയുണ്ടെന്നും ഹരജിയില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈന്‍ ഹൈകോടതിയെ സമീപിച്ചത്.

സക്കീര്‍ ഹുസൈനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കരുതാനാവില്ലെന്ന് ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സക്കീര്‍ ഹുസൈനെതിരായ നിലപാടാണ് സര്‍ക്കാര്‍ സെഷന്‍സ് കോടതിയില്‍ സ്വീകരിച്ചത്.

TAGS :

Next Story