Quantcast

കേരളത്തിലെ ഒന്നാമത്തെ മത മാഫിയയാണ് മാതാ അമൃതാനന്ദമയിയെന്ന് ആര്‍എസ്എസിന്‍റെ മുന്‍ ബൌദ്ധിക് പ്രമുഖ്

MediaOne Logo

admin

  • Published:

    26 May 2018 3:28 AM GMT

അമൃതാനന്ദമയി കേരളത്തിലെ ഒന്നാമത്തെ മത മാഫിയയാണ്. ബാബ രാംദേവിനെ പോലുള്ളവർക്ക് വലിയ അധോലാക സാമ്രാജ്യമുണ്ട്.

മാതാ അമൃതാനന്ദമയിയെയും ബാബാ രാംദേവിനെയും ശ്രീ ശ്രീ രവിശങ്കറിനെയും പോലുള്ള ആള്‍ ദൈവങ്ങള്‍ ആത്മീയ മാഫിയകളാണെന്ന് ആര്‍എസ്എസിന്‍റെ മുന്‍ ബൌദ്ധിക് പ്രമുഖ് ടി ആ‍ര്‍ സോമശേഖരന്‍ ആരോപിച്ചു. അമൃതാനന്ദമയി കേരളത്തിലെ ഒന്നാമത്തെ മത മാഫിയയാണ്. ബാബ രാംദേവിനെ പോലുള്ളവർക്ക് വലിയ അധോലാക സാമ്രാജ്യമുണ്ട്. കള്ളപ്പണക്കാർക്കെതിരെ മാത്രമല്ല, ഇത്തരം മാഫിയകളെ നിലക്ക് നിർത്താനും നടപടി വേണം.

ദേശീയ തലത്തില്‍ ബിജെപി ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന് സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് കഴിയുന്നില്ല. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് രാഷ്ട്രീയ പ്രവർത്തന പരിചയത്തിന്‍റെ കുറവുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതെ സമയം എം ടി വാസുദേവന്‍ നായർക്കും കമലിനും എതിരായ ബിജെപി നേതാക്കളുടെ വിമർശത്തെ ന്യായീകരിച്ചു. മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു ടി ആർ സോമശേഖരന്‍

'കേരളത്തിലെ ഒന്നാമത്തെ മത മാഫിയയാണ് മാതാ അമൃതാനന്ദമയി'

അമൃതാന്ദമയിയും ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറും നടത്തുന്നത് ആത്മീയ കച്ചവടമാണെന്ന് ദീര്‍ഘകാലം ആര്‍എസ്എസിന്റെ സംസ്ഥാന ബൌദ്ധിക് പ്രമുഖും സംഘടനയുടെ മുഖപത്രമായ കേസരിയുടെ പത്രാധിപരുമായിരുന്ന ടി ആർ സോമശേഖരന് ആരോപിച്ചു.

കേരളത്തിലെ ഒന്നാമത്തെ മത മാഫിയയാണ് മാതാ അമൃതാനന്ദ മയി. ഇത്തരത്തില്‍ പല ആളുകളുണ്ട്. ഗോതമ്പും പൊടികളും മറ്റും കച്ചവടം ചെയ്യുന്ന ബാബ രാംദേവിനെ പോലുള്ളർക്ക് വലിയൊരു അധോലോകമുണ്ട്. ആത്മീയതയുടെ കച്ചവടമാണ്ഇവർ ചെയ്യുന്നത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പല തരം കുറ്റകൃത്യങ്ങള്‍ ഇവരുടെ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ മത മാഫിയകളെന്ന് വിളിക്കുന്നത്. രാംദേവിനെയും ശ്രീ ശ്രീയെയും പോലുള്ളവരെ അടുപ്പിക്കരുത്. കള്ളപ്പക്കാരെ നേരിടുന്നതുപോലെ ഇത്തരം മാഫിയകളെയും നേരിടണം. ഇത്തരം ആളുകളുമായി സംഘപരിവാറിന്റെ ചില നേതാക്കന്മാർ ഉള്പ്പെടെ പുലർത്തുന്ന ബന്ധത്തില് തനിക്ക് അതൃപ്തിയുണ്ട്.

ചില സംഘടിത സമുദായ നേതാക്കളെ കൂടെ കൂട്ടിയതുകൊണ്ട് മാത്രം പാര്‍ട്ടിക്ക് ജനങ്ങളുടെ അംഗീകാരം നേടാനാവില്ല

കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ പ്രവർത്തനം ശരിയായ ദിശയിലല്ലെന്നും സോമശേഖരന് പറഞ്ഞു. ദേശീയ തലത്തിലുള്ള പാർട്ടിയുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന് സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. ചില സംഘടിത സമുദായ നേതാക്കളെ കൂടെ കൂട്ടിയതുകൊണ്ട് മാത്രം പാര്‍ട്ടിക്ക് ജനങ്ങളുടെ അംഗീകാരം നേടാനാവില്ല. അസംഘടിതരായ ജനങ്ങളെ സംഘടിപ്പിക്കുകയാണ് വേണ്ടത്. സംഘ പ്രവർത്തനം അങ്ങനെയായിരുന്നു. ബിജെപിക്ക് വോട്ട് വേണ്ടെന്ന തരത്തിലാണ് ചിലരുടെ പ്രവർത്തനം.

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് തന്‍റെ നിലപാട്. എല്ലാ ദിവസവും സ്ത്രീകളെയും പുരുഷന്മാരെയും പ്രവേശിപ്പിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ല. ഇപ്പോള്‍ വർഷത്തില്‍ കുറച്ച് ദിവസങ്ങളില്‍ മാത്രം പ്രവേശനം എന്ന രീതി കച്ചവട ലക്ഷ്യത്തോടെയാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ പോലെ ദിവസേന പ്രവേശനം അനുവദിച്ചാല്‍ ഒന്നും സംഭവിക്കില്ല. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബിജെപിക്കാര്‍ ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ എതിർപ്പ് പ്രകടിപ്പിക്കുന്നതിനെയും സോമശേഖരന്‍ വിമര്‍ശിച്ചു.

എം ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും എതിരെ ബിജെപി നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങളെ ടി ആര്‍ സോമശഖരന്‍ ന്യായീകരിച്ചു. ഇരുവരും അത് അര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു മറുപടി.

എംടിയെ പോലുള്ളവർ നോട്ട് അസാധുവാക്കല്‍ പോലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല. തിരൂരില്‍ തുഞ്ചത്ത് എഴുത്തച്ഛനോട് എംടി കാട്ടുന്ന അവഹേളനം പൊറുക്കാനാകാത്തതാണ്. തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ഹനുമാനെ അവഹേളിക്കുന്ന ചിത്രം പ്രദർശിപ്പിച്ചത് അംഗീകരിക്കാനാവില്ല. ദേശീയ ഗാനത്തെ അനാദരിക്കുന്നതിനെ കമലിനെ പോലുള്ളവർ അംഗീകരിക്കുകയാണ് ചെയ്തത്. രാഷ്ട്രത്തെ അപമാനിക്കുന്നതാണ് ഇത്. ഇതിനോടൊക്കെ സഹിഷ്ണുത കാട്ടണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല.

നരേന്ദ്രമോദിയുടെ ഭരണത്തിന് ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന് കഴിഞ്ഞിട്ടുണ്ടെന്ന് സോമശേഖരന്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം ശരിയായ നടപടിയാണ്. കള്ളപ്പണവും കള്ളനോട്ടും തടയാന് ഈ നടപടിയിലൂടെ കഴിയുമെന്നും സോമശേഖരന്‍ പറഞ്ഞു.

TAGS :

Next Story