Quantcast

ഫോണ്‍ കെണി കേസ്: മംഗളം സിഇഒ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

MediaOne Logo

Sithara

  • Published:

    26 May 2018 11:23 PM GMT

ഫോണ്‍ കെണി കേസ്: മംഗളം സിഇഒ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
X

ഫോണ്‍ കെണി കേസ്: മംഗളം സിഇഒ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ഫോണ്‍ കെണി കേസില്‍ മംഗളം സിഇഒ ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ഫോണ്‍ കെണി വിവാദത്തില്‍ അറസ്റ്റിലായ അഞ്ച് മാധ്യമപ്രവര്‍ത്തകരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ച പ്രതിപട്ടികയിലുള്ള നാല് പേരോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാത്ത മന്ത്രിയെ ഫോണ്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയോടും ചോദ്യം ചെയ്യലിന് എത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മംഗളം സിഇഒ ആര്‍ അജിത്കുമാര്‍, കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എം പി സന്തോഷ്, ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് ആസ്ഥാനത്ത് ഇന്നലെ രാവിലെ 8.30 മുതല്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. അതിന് ശേഷം കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം ഇന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

ചോദ്യം ചെയ്യലിന് ഹാജരായ മംഗളം ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഋഷി കെ മനോജ്, മന്‍ജിത്ത് വര്‍മ, ലക്ഷ്മി മോഹന്‍ എന്നിവരെ വിളിച്ചാല്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് വിട്ടയച്ചു. മന്ത്രിയെ ഫോണ്‍ചെയ്ത പെണ്‍കുട്ടിയോട് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

TAGS :

Next Story