കേഡല്‍ ജീന്‍സണ്‍ രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കേഡല്‍ ജീന്‍സണ്‍ രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ചൊവ്വാഴ്ച മുഴുവന്‍ കേഡലിനെ പൊലീസ് ചോദ്യം ചെയ്തു. എ ഡി ജി പി സന്ധ്യ, ഐ ജി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മനോരോഗ വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
നന്തന്‍കോട് ആഭിചാരക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും കൊലപാതകം നടന്ന നന്തന്‍കോട്ടെ വസതിയില്‍ തെളിവെടുപ്പിനായി എത്തിക്കുക.
തിങ്കളാഴ്ച വൈകിട്ടാണ് കേഡലിനെ തന്പാനൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച മുഴുവന്‍ കേഡലിനെ പൊലീസ് ചോദ്യം ചെയ്തു. എ ഡി ജി പി സന്ധ്യ, ഐ ജി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മനോരോഗ വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് ഫോറൻസിക് സാമ്പിളുകള്‍ ശേഖരിച്ചു. വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി.
ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്താനുള്ള ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് കേഡലിന്റെ കുറ്റസമ്മത മൊഴി.
Adjust Story Font
16

