Quantcast

പരവൂര്‍ വെടിക്കെട്ട്: പരാതിക്കാരിക്ക് അനുഭവിക്കേണ്ടി വന്നത് ഭീഷണി

MediaOne Logo

admin

  • Published:

    26 May 2018 7:45 AM GMT

പരവൂര്‍ വെടിക്കെട്ട്: പരാതിക്കാരിക്ക് അനുഭവിക്കേണ്ടി വന്നത് ഭീഷണി
X

പരവൂര്‍ വെടിക്കെട്ട്: പരാതിക്കാരിക്ക് അനുഭവിക്കേണ്ടി വന്നത് ഭീഷണി

ജില്ലാ ഭരണകൂടത്തിന് പങ്കജാക്ഷി പരാതി നല്‍കിയതോടെയാണ് വെടിക്കെട്ടിന്റെ തീവ്രതപുറത്തറിയുന്നത്...

പരിസരവാസികളുടെ പോലും എതിര്‍പ്പ് മറികടന്നാണ് പരവൂര്‍ ക്ഷേത്രത്തില്‍ കമ്പക്കെട്ട് നടന്നത്. അപകടസാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രേഖമൂലം പരാതി നല്‍കിയ തനിക്കു നേരെ ഭീഷണി പോലും ഉണ്ടായിരുന്നുവെന്ന് പരിസരവാസിയായ പങ്കജാക്ഷി പറയുന്നു.

ജില്ലാ ഭരണകൂടത്തിന് പങ്കജാക്ഷി പരാതി നല്‍കിയതോടെയാണ് വെടിക്കെട്ടിന്റെ തീവ്രത പുറത്തറിയുന്നത്. അസഹനീയമായ പ്രകമ്പനമാണ് മത്സരകമ്പക്കെട്ട് വേളയില്‍ ഉണ്ടാകുന്നതെന്ന് ഹൃദ്രരോഗികൂടിയായ പങ്കജാക്ഷി പറയുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പങ്കജാക്ഷിക്കും കുടംബത്തിനും ഭീഷണിയും നേരിടേണ്ടിവന്നു.

അനിയന്ത്രിതമായി നടക്കുന്ന കമ്പക്കെട്ട് കാരണം പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിരുന്നതായും പങ്കജാക്ഷി പറഞ്ഞു.

TAGS :

Next Story