Quantcast

മൂന്നാര്‍ കയ്യേറ്റം:ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

MediaOne Logo

admin

  • Published:

    26 May 2018 12:15 PM GMT

മൂന്നാര്‍ കയ്യേറ്റം:ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
X

മൂന്നാര്‍ കയ്യേറ്റം:ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വി എസ് സര്‍ക്കാരിന്റെ നടപടി ന്യായീകരിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്..

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അനധികൃത കയ്യേറ്റങ്ങളാണ് വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഒഴിപ്പിച്ചതെന്ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂന്നു റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുള്ള ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ദേവികുളം താലൂക്കിലെ മൂന്ന് റിസോര്‍ട്ടുകളുടെ കയ്യേറ്റം ഒഴിപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. ക്ലൌഡ് നയന്‍, അബാദ്, മൂന്നാര്‍ പ്ലാസ എന്നീ റിസോര്‍ട്ടുകളില്‍ കയ്യേറ്റം ഒഴിപ്പിയ്ക്കലിന്റെ പേരില്‍ സ്വീകരിച്ച നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ മൂന്ന് റിസോര്‍ട്ടുകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ വിധിയ്ക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അനധികൃത കയ്യേറ്റമാണ് സര്‍ക്കാര്‍ ഒഴിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിയില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വി.എസ് സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഫയല്‍ ചെയ്ത അപ്പീലിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

TAGS :

Next Story