Quantcast

സിപിഎമ്മിനെതിരെ ചെങ്ങറ സമര സമിതി

MediaOne Logo

Sithara

  • Published:

    26 May 2018 10:50 PM GMT

സിപിഎമ്മിനെതിരെ ചെങ്ങറ സമര സമിതി
X

സിപിഎമ്മിനെതിരെ ചെങ്ങറ സമര സമിതി

ഭൂസമരം തകര്‍ക്കുന്നതിന് സിപിഎം ശ്രമിക്കുകയാണെന്നും ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ വ്യവസ്ഥ ഭരണകക്ഷി തന്നെ ലംഘിക്കുകയാണെന്നുമാണ് സമര സമിതിയുടെ നിലപാട്.

സിപിഎമ്മിനെതിരെ പരസ്യ നിലപാടുമായി ചെങ്ങറ സമരഭൂമി നിവാസികള്‍. ഭൂസമരം തകര്‍ക്കുന്നതിന് സിപിഎം ശ്രമിക്കുകയാണെന്നും ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ വ്യവസ്ഥ ഭരണകക്ഷി തന്നെ ലംഘിക്കുകയാണെന്നുമാണ് സമര സമിതിയുടെ നിലപാട്. അതേസമയം ചെങ്ങറയിലുള്ളത് സമാന്തര നിയമസംവിധാനമാണെന്നും ആയുധ പരിശീലനമടക്കമുള്ളവ സമരഭൂമിയില്‍ നടക്കുന്നെന്നുമാണ് സിപിഎം ആരോപണം.

ചെങ്ങറയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നാണ് ഭൂസമരത്തിന് നേതൃത്വം നല്‍കുന്ന സാധുജന വിമോചന സംയുക്ത വേദിയുടെയും ചെങ്ങറ ഡവലപ്മെന്റ് സൊസൈറ്റിയുടെയും നിലപാട്. ഇതിന് വിരുദ്ധമായി കോളനിയില്‍ നടക്കുന്ന സിപിഎം പ്രചാരണം ഭൂസമരത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഇവരുടെ വാദം. പട്ടികജാതി - ഗോത്ര കമ്മീഷന്‍ നടത്തിയ സിറ്റിങ്ങില്‍ ചെങ്ങറ നിവാസികള്‍ക്ക് വൈദ്യുതി, റേഷന്‍കാര്‍ഡ് മുതലായ അടിസ്ഥാന സൌകര്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനമായിരുന്നു. ഇതില്‍ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്ഐയുടെ പേരില്‍ കോളനിക്കുള്ളില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതാണ് ഇരു വിഭാഗം തമ്മിലുള്ള സംഘര്‍ഷം വീണ്ടും ഉടലെടുക്കാന്‍ കാരണം. ഏറ്റുമുട്ടലില്‍ നാലോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സിപിഎമ്മിനെതിരെ സമര സമിതി പരസ്യ നിലപാടെടുത്തത്

എന്നാല്‍ കോളനിക്കുള്ളില്‍ നടക്കുന്നത് സമാന്തര നിയമ സംവിധാനമാണെന്നും ഡിഎച്ച്ആര്‍എമ്മിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ആയുധ പരിശീലനം നടക്കുന്നെന്നുമാണ് സിപിഎം നിലപാട്. മുന്‍പുണ്ടായ സംഘര്‍ഷത്തിന് ശേഷം ജില്ലാ കലക്ടര്‍ ഇടപെട്ട് ഒത്തു തീര്‍പ്പ് ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ സിപിഎം ഇത് ഏകപക്ഷീയമായി ലംഘിക്കുകയാണെന്നാണ് സമരസമിതി ഭാരവാഹികള്‍ ആരോപണം. വിവിധ ദലിത് സംഘടനകളുടെ കൂട്ടായ്മയുണ്ടാക്കി സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

TAGS :

Next Story