Quantcast

മുഖ്യമന്ത്രി രാജി ചോദിച്ചില്ല, രാജി വെച്ചത് കോടതിയുടെ പരാമര്‍ശങ്ങള്‍ കാരണം: തോമസ് ചാണ്ടി

MediaOne Logo

Sithara

  • Published:

    27 May 2018 12:08 AM IST

മുഖ്യമന്ത്രി രാജി ചോദിച്ചില്ല, രാജി വെച്ചത് കോടതിയുടെ പരാമര്‍ശങ്ങള്‍ കാരണം: തോമസ് ചാണ്ടി
X

മുഖ്യമന്ത്രി രാജി ചോദിച്ചില്ല, രാജി വെച്ചത് കോടതിയുടെ പരാമര്‍ശങ്ങള്‍ കാരണം: തോമസ് ചാണ്ടി

ഹൈക്കോടതി ഉത്തരവിനെതിരെ നാളെ തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തോമസ് ചാണ്ടി

കോടതിയുടെ പരാമര്‍ശങ്ങള്‍ കാരണമാണ് മന്ത്രിസ്ഥാനം രാജി വെച്ചതെന്ന് തോമസ് ചാണ്ടി. തന്നോട് മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ പറയാന്‍ മുഖ്യമന്ത്രിക്ക് മടിയായിരുന്നു. മാറിനില്‍ക്കാം എന്ന് താന്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. കുറ്റവിമുക്തനാകുന്നതുവരെ മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് ഉറപ്പ് നല്‍കിയതായും തോമസ് ചാണ്ടി പറഞ്ഞു.

കലക്ടറുടെ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ട്. റവന്യൂ മേലധികാരികള്‍ കലക്ടറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഹൈക്കോടതി ഉത്തരവിനെതിരെ നാളെ തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

TAGS :

Next Story