അമ്മയുടെ ഓര്‍മക്ക് നിര്‍ധന കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി ഒരു മകള്‍

അമ്മയുടെ ഓര്‍മക്ക് നിര്‍ധന കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി ഒരു മകള്‍
റസിഡന്റ് അസോസിയേനുകള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ ഗിരിജ നടത്തിയത് വലിയ പോരാട്ടമാണ്
അമ്മമാരെ സ്‌നേഹിക്കാത്ത മക്കളുണ്ടാകില്ല. വാര്‍ധക്യം ബാധിക്കുമ്പോള്‍ അമ്മ ബാധ്യതയാണെന്ന് ചിന്തിക്കുന്നവരും കുറവല്ല. വൃദ്ധ സദനത്തിലേക്ക് മാതാപിതാക്കളെ തള്ളി വിടുന്ന മക്കള്‍ക്ക് ഒരു മാതൃകയാണ് തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഗിരിജ. വെറുമൊരു ഓര്‍മക്കപ്പുറത്തേക്ക് അമ്മയുടെ പേര് എന്നും നിലനില്‍ക്കണം എന്നാഗ്രഹിച്ച ഗിരിജ അമ്മക്ക് വേണ്ടി റസിഡന്റ് അസോസിയേഷനുകളുമായി സഹകരിച്ച് നന്നായി പഠിക്കുന്ന നിര്‍ധന കുട്ടികള്‍ക്ക് വേണ്ടി എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി. ഇതിന് സര്‍ക്കാര്‍ പരിരക്ഷയും നേടിയെടുത്തു.
സെക്രട്ടേറിയറ്റില്‍ നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി. സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ ലോ ഓഫീസര്‍. ഈ പദവികളുടെ തലക്കനമൊന്നുമില്ലാതെ ഗിരിജ പ്രദീപ് ഓടി നടക്കുകയാണ്. ഒറ്റക്കാകുന്നവര്‍ക്ക് തണല്‍ നല്‍കാന്‍, പണമില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍. അമ്മയുടെ ഓര്‍മക്കായി പാവപ്പെട്ട പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു എന്‍ഡോവ്‌മെന്റ് നല്‍കാമെന്ന ആശയം ആദ്യം ഗിരിജയുമായി പങ്കുവെച്ചത് ഈ സൗഹൃദക്കൂട്ടായ്മയാണ്. ഗിരിജയെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. രണ്ട് വര്‍ഷം മുന്പാണ് ഗിരിജയുടെ അമ്മ പത്മാവതിയാണ് മരിക്കുന്നത്. ഇനി കഥ ഗിരിജ പറയും.
റസിഡന്റ് അസോസിയേനുകള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ ഗിരിജ നടത്തിയത് വലിയ പോരാട്ടമാണ്. തുകക്ക് ആനുപാതികമായ സംഖ്യ സര്‍ക്കാര്‍ ഓഡിറ്റ് വകുപ്പില്‍ നിക്ഷേപിച്ച് രജിസ്റ്റര്‍ ചെയ്താല്‍ വര്‍ഷാ വര്‍ഷം അതില്‍ നിന്നുള്ള പലിശ എന്‍ഡോവ്‌മെന്റായി നല്‍കാം. എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തുന്നവരുടെ മരണശേഷവും അവകാശികള്‍ക്കോ അസോസിയേഷന്‍ ഭാരവാഹികള്‍ക്കോ എന്‍ഡോവ്‌മെന്റ് നിര്‍ത്തലാക്കാന്‍ കഴിയില്ല.
Adjust Story Font
16

