Quantcast

ചന്ദ്രഗിരിപ്പുഴയുടെ ആത്മകഥ പറഞ്ഞ് ജീവനരേഖ

MediaOne Logo

Khasida

  • Published:

    26 May 2018 7:33 PM GMT

ചന്ദ്രഗിരിപ്പുഴയുടെ ആത്മകഥ പറഞ്ഞ് ജീവനരേഖ
X

ചന്ദ്രഗിരിപ്പുഴയുടെ ആത്മകഥ പറഞ്ഞ് ജീവനരേഖ

സ്കൂളിനോട് ചേര്‍ന്നൊഴുകുന്ന പുഴയുടെ ചരിത്രവും വര്‍ത്തമാനവും, ശാസ്ത്രവും കലയും തേടിയുള്ള യാത്രയാണ് കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സുവനീര്‍.

ഓര്‍മ്മചിത്രങ്ങളുടെ ശേഖരമായി കലോത്സവ സുവനീറുകള്‍ മാറുന്ന കാലത്ത് കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സുവനീര്‍ ഒരു പുഴയുടെ ഓര്‍മ്മപുസ്തകമാവുകയാണ്. സ്കൂളിനോട് ചേര്‍ന്നൊഴുകുന്ന പുഴയുടെ ചരിത്രവും വര്‍ത്തമാനവും, ശാസ്ത്രവും കലയും തേടിയുള്ള യാത്രയാണ് കലോത്സവ സൂവനീര്‍.

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളിനോട് ചേര്‍ന്നൊഴുകുന്ന ചന്ദ്രഗിരി പുഴയെ കുറിച്ചുള്ള സമഗ്രപഠനമാണ് കലോത്സവ സുവനീറായ ജീവന രേഖ. ചന്ദ്രഗിരി പുഴയുടെ ചരിത്ര വര്‍ത്തമാനങ്ങളാണ് പുസ്തകം പറയുന്നത്. പതിവ് രീതിയില്‍ നിന്ന് മാറി സുവനീര്‍ പുഴ വായനയുടെ സമഗ്രഗന്ഥം എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയപ്പോള്‍ അത് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അറിവ് പകരുന്നതായി. ചന്ദ്രഗിരിക്കരയിലെ 9 ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെ കുട്ടികളുടെ പുഴ വിവരണവും പുസ്തകത്തിലുണ്ട്. നൂറ്റി നാല്‍ കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപുഴ ജില്ലയിലെ പതിനൊന്ന് ഗ്രാമപഞ്ചായത്തുകളിലൂടെയും ഒരു നഗരസഭയിലൂടെയും ഒഴുകുന്നുണ്ട്. കാസര്‍കോടിന്റെ മൂന്നിലൊന്ന് പ്രദേശങ്ങളുടെ ജീവരേഖയായി മാറിയ ചന്ദ്രഗിരിപ്പുഴയുടെ ആത്മകഥകൂടിയാണ് ജീവനരേഖ.

TAGS :

Next Story