Quantcast

കോഴിക്കോട് തുറമുഖവകുപ്പിന്റെ ഭൂമിയില്‍ വ്യാപക കയ്യേറ്റം

MediaOne Logo

Subin

  • Published:

    26 May 2018 10:44 AM GMT

തുറമുഖ വകുപ്പിന്റെ 10 ഏക്കറോളം ഭൂമി കയ്യേറ്റത്തില്‍ അന്യാധീനപ്പെട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വ്വെ നടത്തിയത്

കോഴിക്കോട് കടല്‍തീരത്ത് വ്യാപക കയ്യേറ്റമെന്ന് തുറമുഖവകുപ്പിന്റെ സര്‍വേയില്‍ കണ്ടെത്തല്‍. റവന്യുവകുപ്പിന്റെ സഹായത്തോടെ എലത്തൂര്‍ മുതല്‍ കോതി പാലം വരെ നടത്തിയ സര്‍വെയിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഭൂമി കയ്യേറിയവര്‍ക്ക് തുറമുഖവകുപ്പ് കയ്യേറ്റമൊഴിയണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കി.

സ്വകാര്യ സ്ഥാപനങ്ങളുള്‍പ്പെടെ തുറമുഖവകുപ്പിന്റെ ഭൂമി കയ്യേറിയതായാണ് സര്‍വ്വെയില്‍ കണ്ടെത്തിയത്. തുറമുഖ വകുപ്പിന്റെ 10 ഏക്കറോളം ഭൂമി കയ്യേറ്റത്തില്‍ അന്യാധീനപ്പെട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വ്വെ നടത്തിയത്. തീരപ്രദേശങ്ങളില്‍ വീടുകള്‍ക്ക് പട്ടയം നല്‍കിയിരുന്നു. എന്നാല്‍ ഭൂവുടമസ്ഥര്‍ പട്ടയം ലഭിച്ച സ്ഥലത്തില്‍ കൂടുതല്‍ കയ്യേറിയതായും സര്‍വ്വെയില്‍ കണ്ടെത്തി. റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി കിട്ടിയതിന് ശേഷം മാത്രമേ കൃത്യമായ കണക്ക് അറിയാനാകൂ. ഇതിന് ശേഷം കയ്യേറ്റമൊഴിപ്പിക്കുന്ന നടപടികള്‍ ആരംഭിക്കാനാണ് തുറമുഖവകുപ്പിന്റെ തീരുമാനം.

തീരത്തോട് ചേര്‍ന്നുള്ള റവന്യുവകുപ്പിന്റെ ഭൂമിയും കയ്യേറിയിട്ടുണ്ട്. ഇവിടങ്ങളില്‍ സര്‍വ്വെ കല്ല് സ്ഥാപിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ കയ്യേറ്റം വ്യക്തമായ 100ലധികം പേര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.

TAGS :

Next Story