Quantcast

ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി 500 കോടി

MediaOne Logo

Khasida

  • Published:

    26 May 2018 8:41 PM GMT

ഉല്‍പാദനം കുറഞ്ഞതിനാല്‍ വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ബജറ്റിലെ റബര്‍ പാര്‍ക്കുകളുടെ പ്രഖ്യാപനവും കര്‍ഷകര്‍ക്ക് നേരിട്ടു ഗുണമുണ്ടാക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

റബര്‍ വിലയിടിവ് പ്രതിസന്ധി പരിഹരിക്കാന്‍ 500 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചത്. ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് നടപടി ആശ്വാസകരമെങ്കിലും കൂടുതല്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്താല്‍ തുക പര്യാപ്തമാകില്ല.

റബര്‍ കര്‍ഷകര്‍ക്കായി നിലവിലുള്ള വില സ്ഥിരതാ ഫണ്ട് സംവിധാനം തുടരുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിലെ 500 കോടി രൂപ പ്രഖ്യാപനത്തിലൂടെയുണ്ടായത്. പ്രഖ്യാപനം ആശ്വാസകരമെങ്കിലും പുതിയ പദ്ധതികളുണ്ടായില്ല എന്നത് റബര്‍ കര്‍ഷകര്‍കരെ നിരാശരാക്കി. റബറിന് കിലോയ്ക്ക് 150 രൂപ കര്‍ഷകന് ഉറപ്പാക്കുന്നതാണ് നിലവിലുള്ള പദ്ധതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ രണ്ടു തവണയായി 800 കോടി രൂപയാണ് വിലസ്ഥിരതാ ഫണ്ടിനായി നീക്കിവച്ചത്. ഇതുവരെ 560 കോടി രൂപയുടെ ബില്ല് പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്ത കര്‍ഷകരില്‍നിന്ന് റബര്‍ ബോര്‍ഡിന് ലഭിച്ചു. 520 കോടി രൂപയുടെ ബില്ലുകള്‍ അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതുവരെ 470ഓളം കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭ്യമായത്. കൃഷി വകുപ്പിന്റെയും ധനവകുപ്പിന്റെയും ഒപ്പം റബര്‍ ബോര്‍ഡിന്റേയും യോജിച്ച പ്രവര്‍ത്തനം പദ്ധതി നടത്തിപ്പിന് ആവശ്യമുണ്ടെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമയബന്ധിതമായി അതു നടപ്പായില്ല.

4മാസം മുമ്പ് നൂറു രൂപയില്‍ താഴെയായ ഒരു കിലോ റബറിന് ഇപ്പോള്‍ വില 139 ആയി ഉയര്‍ന്നു. എന്നാല്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ബജറ്റിലെ റബര്‍ പാര്‍ക്കുകളുടെ പ്രഖ്യാപനവും കര്‍ഷകര്‍ക്ക് നേരിട്ടു ഗുണമുണ്ടാക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കൂടുതല്‍ ഗുണമേന്‍മയുള്ള റബര്‍ ഉല്‍പാദിപ്പിക്കാന്‍ അവസരമുണ്ടാക്കിയാല്‍ അത് ഇറക്കുമതിക്ക് ഒരു പരിധി വരെ തടയിടാനാകും.

TAGS :

Next Story