Quantcast

മഅ്ദനി ഇന്ന് കര്‍ണാടകയിലേക്ക് മടങ്ങും

MediaOne Logo

Khasida

  • Published:

    26 May 2018 4:33 PM IST

മഅ്ദനി ഇന്ന് കര്‍ണാടകയിലേക്ക് മടങ്ങും
X

മഅ്ദനി ഇന്ന് കര്‍ണാടകയിലേക്ക് മടങ്ങും

സുപ്രീം കോടതി അനുമതിയോടെ ഇക്കഴിഞ്ഞ 5ാം തീയതി പുലര്‍ച്ചെയാണ് അബ്ദുല്‍ നാസര്‍ മഅ്ദനി മാതാവ് അസുമാ ബീവിയെ കാണുന്നതിനായി നാട്ടിലെത്തിയത്

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി നാളെ കര്‍ണാടകയിലേക്ക് മടങ്ങും. നാളെ രാത്രി 10 ന് തിരുവനത്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മഅ്ദനി തിരിച്ച് പോകുന്നത്.

സുപ്രീം കോടതി അനുമതിയോടെ ഇക്കഴിഞ്ഞ 5ാം തീയതി പുലര്‍ച്ചെയാണ് അബ്ദുല്‍ നാസര്‍ മഅ്ദനി മാതാവ് അസുമാ ബീവിയെ കാണുന്നതിനായി നാട്ടിലെത്തിയത്. 8 ദിവസത്തെ അനുമതിയാണ് മഅ്ദനിക്ക് സുപ്രീം കോടതി നല്‍കിയിരുന്നത്. രാത്രി 10 ന് തിരുവന്തപുരത്ത് നിന്നുള്ള വിമാനത്തില്‍ അഅ്ദനി കര്‍ണാടകയിലേക്ക് മടങ്ങും.. അതിനുമുന്നോടിയായി ഉച്ചയ്ക്ക് 12.30 ന് അന്‍വാര്‍ശ്ശേരിയില്‍ പ്രത്യാക പ്രാര്‍ത്ഥന സംഘടിപ്പിച്ചിട്ടുണ്ട്. അന്‍വാര്‍ശ്ശേരിയിലെ കുട്ടികള്‍ക്ക് പുറമേ 100 കണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും.

നാട്ടിലെത്തിയ മഅ്ദനിയുടെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചരുന്നു. ഈ ദിവസം ഒഴികെ നാട്ടിലുണ്ടായിരുന്ന എല്ലാ ദിവസങ്ങളിലും മഅ്ദനി മൈനാഗപ്പളളിയിലെ വസതിയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. വൈകാതെ മടങ്ങി വരുമെന്ന ഉറപ്പ് മാതാവിന് നല്‍കിയ ശേഷമാണ് മഅ്ദനി ബംഗല്ലൂരിലേക്ക് തിരിച്ച് പോകുന്നത്.

TAGS :

Next Story