Quantcast

ആദിവാസികള്‍ക്ക് ഭൂമി; യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല

MediaOne Logo

Sithara

  • Published:

    27 May 2018 9:59 PM GMT

ആദിവാസികള്‍ക്ക് ഭൂമി; യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല
X

ആദിവാസികള്‍ക്ക് ഭൂമി; യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല

മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന കഴിഞ്ഞ സര്‍ക്കാറിന്റെ പ്രഖ്യാപനവും നടപ്പായില്ല

ഭൂമിയ്ക്ക് വേണ്ടി ആദിവാസി വിഭാഗത്തിലുള്ളവര്‍ നടത്തിവരുന്ന സമരങ്ങള്‍ ഇനിയും ഫലം കണ്ടില്ല. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന കഴിഞ്ഞ സര്‍ക്കാറിന്റെ പ്രഖ്യാപനവും നടപ്പായില്ല. കൊട്ടിഘോഷിച്ചു നടത്തിയ പട്ടയ വിതരണവും പ്രഹസനമായി.

ഭൂമിയ്ക്കു വേണ്ടി ആദിവാസികള്‍ സംഘടിച്ച ആദ്യ പ്രക്ഷോഭം. ജോഗിയെന്ന ആദിവാസിയ്ക്കും വിനോദ് എന്ന പൊലിസുകാരനും ജീവന്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് നിരവധി സമരങ്ങള്‍. ആദിവാസി ഗോത്രമഹാസഭയില്‍ തുടങ്ങിയ സമരങ്ങള്‍ പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ ഗോത്രമഹാസഭ നടത്തിയ നില്‍പുസമരത്തിന്റെ ഫലമായാണ് മുത്തങ്ങ സമരക്കാര്‍ക്ക് ഒരേക്കര്‍ വീതം ഭൂമി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. 2016 ജനുവരിയില്‍ കൈവശ രേഖയും നല്‍കി. എണ്ണൂറോളം പേര്‍ പങ്കെടുത്ത സമരത്തില്‍ 200 പേര്‍ക്ക് വേഗത്തില്‍ ഭൂമിനല്‍കാമെന്നായിരുന്നു വാഗ്ദാനം. 18 പേര്‍ക്ക് കല്ലൂരില്‍ നടത്തിയ ചടങ്ങില്‍ വച്ച് രേഖ നല്‍കി. ബാക്കിയുള്ളവര്‍ക്ക് ഒരു മാസത്തിനകം കൈവശരേഖ നല്‍കാമെന്നും പ്രഖ്യാപിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അതേപടി പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഗോത്രമഹാസഭയ്ക്കും ആശങ്കയുണ്ട്. 52 ദിവസം നീണ്ട മുത്തങ്ങ സമരം കഴിഞ്ഞ് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും ആദിവാസി വിഭാഗത്തിലുള്ളവര്‍ ഉയര്‍ത്തിയ ഭൂമിയെന്ന ആവശ്യം എങ്ങുമെത്തിയിട്ടില്ല. രേഖ ലഭിച്ചവര്‍ക്ക് ഭൂമി എവിടെയെന്നറിയില്ല. കൈവശ രേഖ നല്‍കുമെന്ന് പറഞ്ഞവര്‍ക്ക് അത് എപ്പോള്‍ ലഭിയ്ക്കുമെന്നറിയില്ല. ഭൂമിയ്ക്കു വേണ്ടി നടത്തിയ സമരത്തില്‍ ഇവര്‍ക്ക് ആകെ ലഭിച്ചത്, പൊലിസിന്റെ ക്രൂര മര്‍ദ്ദനവും ആയുഷ്കാല രോഗങ്ങളും മാത്രമാണ്.

TAGS :

Next Story