Quantcast

നിര്‍ജീവമായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിരുടെ പുനരധിവാസ പ്രത്യേക സെല്ല്

MediaOne Logo

Ubaid

  • Published:

    27 May 2018 4:29 AM GMT

നിര്‍ജീവമായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിരുടെ പുനരധിവാസ പ്രത്യേക സെല്ല്
X

നിര്‍ജീവമായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിരുടെ പുനരധിവാസ പ്രത്യേക സെല്ല്

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്ന പരിഹാരത്തിനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷയായി പത്ത് വര്‍ഷം മുന്‍പാണ് പ്രത്യേക സെല്ല് രൂപീകരിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്ല് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. സെല്ല് യോഗം നടക്കാതായതോടെ ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന സഹായങ്ങളാണ് മുടങ്ങിത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്ന പരിഹാരത്തിനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷയായി പത്ത് വര്‍ഷം മുന്‍പാണ് പ്രത്യേക സെല്ല് രൂപീകരിച്ചത്. എന്നല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ ചെയര്‍മാനാക്കി സെല്ല് പുനസംഘടിപ്പിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പഴയ സെല്ല് തന്നെ പുനസ്ഥാപിക്കണമെന്നായിരുന്നു അന്ന് ഇടതുപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിലവില്‍ വന്നിട്ട് മാസങ്ങളായിട്ടും ഇതുവരെ സെല്ല് യോഗം ചേര്‍ന്നിട്ടില്ല. ഇതോടെ ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട പല സഹായങ്ങളും മുടങ്ങി.

എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ നവകേരള മാര്‍ച്ചിന് തുടക്കം കുറിച്ചത്. ഈ സന്ദര്‍ശനം ദുരിതബാധിതരില്‍ ഏറെ പ്രതിക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറി 2 മാസമായിട്ടും ഇതുവരെയായും സെല്ല് യോഗം പോലും നടക്കാത്തത് ദുരിതബാധരെ ആശങ്കയിലാക്കിയിട്ടുണ്ട്.

TAGS :

Next Story