Quantcast

മാണിയുടെ രഹസ്യ അജണ്ട പുറത്തു വന്നെന്ന് ജോസഫ് വാഴക്കന്‍

MediaOne Logo

Subin

  • Published:

    27 May 2018 1:52 AM GMT

മാണിയുടെ രഹസ്യ അജണ്ട പുറത്തു വന്നെന്ന് ജോസഫ് വാഴക്കന്‍
X

മാണിയുടെ രഹസ്യ അജണ്ട പുറത്തു വന്നെന്ന് ജോസഫ് വാഴക്കന്‍

നിലവിലെ പ്രശ്നങ്ങള്‍ തുടങ്ങുന്നത് ബിജു രമേശിന്‍റെ മകളും അടൂര്‍ പ്രകാശിന്‍റെ മകനും തമ്മിലുള്ള കല്യാണം മുതലാണ്. നഷ്ടക്കച്ചവടത്തിന് മാണി നില്‍ക്കില്ല. ലാഭമുണ്ടാകുന്നിടത്തേക്കേ മാണി പോകൂ

മാണിയുടെ രഹസ്യ അജണ്ട പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ഇതൊരു മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്. എങ്ങോട്ടുമില്ലെന്ന് ഇപ്പോള്‍ പറയുന്നത് അണികളെ ഒരുമിച്ച് നിര്‍ത്താന്‍ മാത്രമാണെന്നും വാഴക്കന്‍ പറഞ്ഞു.

മാണി യുഡിഎഫ് വിട്ടതിന്‍റെ ചലനങ്ങള്‍ രണ്ട് ജില്ലകളില്‍ മാത്രമേ ഉണ്ടാകൂ. കോണ്‍ഗ്രസിന്‍റെ 22 എംഎല്‍എമാര്‍ ജയിച്ചത് കേരള കോണ്‍ഗ്രസിന്‍റെ പിന്തുണ കൊണ്ടല്ല. എന്നാല്‍ കേരള കോണ്‍ഗ്രസിന്‍റെ എംഎല്‍എമാര്‍ ജയിച്ചത് കോണ്‍ഗ്രസിന്‍റെ വോട്ട് കൊണ്ടാണ്. നിലവിലെ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ബിജു രമേശിന്‍റെ മകളും അടൂര്‍ പ്രകാശിന്‍റെ മകനും തമ്മിലുള്ള കല്യാണം മുതല്‍. നഷ്ടക്കച്ചവടത്തിന് മാണി നില്‍ക്കില്ലെന്നും ലാഭമുണ്ടാകുന്നിടത്തേക്ക് മാണി പോകുമെന്നും വാഴക്കന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story