Quantcast

ചെങ്ങറ സമരക്കാര്‍ നില്‍പ് സമരം തുടങ്ങി

MediaOne Logo

Trainee

  • Published:

    27 May 2018 6:14 PM GMT

ചെങ്ങറ സമരക്കാര്‍ നില്‍പ് സമരം തുടങ്ങി
X

ചെങ്ങറ സമരക്കാര്‍ നില്‍പ് സമരം തുടങ്ങി

ചെങ്ങറ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യം

ചെങ്ങറ സമരക്കാര്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നില്‍പ് സമരം തുടങ്ങി. ചെങ്ങറ പാക്കേജ് പ്രഖ്യാപിച്ച് 8 വര്‍ഷം കഴിഞ്ഞിട്ടും ഭൂരിഭാഗം സമരക്കാര്‍ക്കും ഭൂമി നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.

ചെങ്ങറയില്‍ ഭൂമി കുടിയേറി നടത്തിയ സമരത്തെ തുടര്‍ന്ന് 2009ലാണ് സമരക്കാര്‍ക്ക് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചത്. സമരം ചെയ്ത 1738 സമരക്കാരില്‍ 907 പേരായിരുന്നു ഭൂരഹിതര്‍. ഇവരില്‍ ആദിവാസികള്‍ക്ക് ഒരേക്കറും പട്ടികജാതിക്കാര്‍ക്ക് 50 സെന്‍റും മറ്റുള്ളവര്‍ക്ക് 25 സെന്‍റും നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ നൂറോളം പേര്‍ക്ക് ഭൂമി നല്‍കിയതൊഴിച്ചാല്‍ ഭൂരിഭാഗം പേരും ഇപ്പോഴും ഭൂരഹിതരായി തുടരുകയാണ്. പുതിയ സര്‍ക്കാര്‍ വന്നിട്ടും ഭൂമി വിതരണത്തിന് നടപടികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് നില്‍പ് സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിലേക്കെത്തിയത്. ഭൂമി ലഭ്യമാകും വരെ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.

TAGS :

Next Story