കേസിന് ബലം കിട്ടാന്‍ ഞാനെന്താ ശങ്കര്‍ സിമന്‍റോ അതോ ഫെവികോളോ - പൊലീസിനെതിരെ ആഞ്ഞടിച്ച് തോക്ക് സ്വാമി

കേസിന് ബലം കിട്ടാന്‍ ഞാനെന്താ ശങ്കര്‍ സിമന്‍റോ അതോ ഫെവികോളോ - പൊലീസിനെതിരെ ആഞ്ഞടിച്ച് തോക്ക് സ്വാമി
പിന്നീടാണ് മനസിലായത് കേസിന് ബലം കൂട്ടാന്‍ തോക്ക് സ്വാമിയെ കൂടി ഉള്‍പ്പെടുത്താമെന്ന ചിന്തയാണ് കാരണമെന്ന്. ബലംകൂട്ടാനായി ശങ്കര്‍ സിമിന്‍റോ ഫെവിക്കോളോ ആണോ തോക്ക് സ്വാമി,
ജിഷ്ണുവിന്‍റെ മാതാവും കുടുംബാംഗങ്ങളും സമരം നടത്തിയപ്പോള്‍ ഡിജിപിയെ കാണാനായാണ് താന്‍ അവിടെയെത്തിയതെന്നും പെട്ടെന്നവിടെ ബഹളം ആയപ്പോള്‍ തന്നെ കണ്ട പോലീസുകാരന്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. കേസിന് ബലം കൂട്ടാനാണ് തന്നെ ഉള്‍പ്പെടുത്തിയതെങ്കില്‍ ബലംകൂട്ടാന്‍ തോക്ക് സ്വാമി എന്താ ഫെവിക്കോളോ ശങ്കര്‍ സിമിന്‍റോ ആണോ എന്നും ഹിമവല്‍ ഭദ്രാനന്ദ.
പെട്ടന്നവിടെ ഉന്തും തള്ളുമായി. സമരക്കാരെ എന്നാല്‍ നിങ്ങളും കൂടെ വരൂ എന്ന് പറഞ്ഞ് എന്നെയും സമരക്കാരോടൊപ്പം അറസ്റ്റ് ചെയ്ത് നീക്കി. എന്നെ എന്തിനാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തെന്ന് ഞാന്‍ ചോദിച്ചു. പിന്നീടാണ് മനസിലായത് കേസിന് ബലം കൂട്ടാന്‍ തോക്ക് സ്വാമിയെ കൂടി ഉള്‍പ്പെടുത്താമെന്ന ചിന്തയാണ് കാരണമെന്ന്. ബലംകൂട്ടാനായി ശങ്കര്‍ സിമിന്‍റോ ഫെവിക്കോളോ ആണോ തോക്ക് സ്വാമി,
വീഡിയോ കാണാം.
Adjust Story Font
16

