Quantcast

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ കണ്ണൂരില്‍ വിദഗ്ധസംഘം

MediaOne Logo

Sithara

  • Published:

    27 May 2018 2:13 AM GMT

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ കണ്ണൂരില്‍ വിദഗ്ധസംഘം
X

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ കണ്ണൂരില്‍ വിദഗ്ധസംഘം

ഡെങ്കിപ്പനി പടരുന്ന കണ്ണൂര്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധസംഘത്തെ നിയോഗിക്കും

ഡെങ്കിപ്പനി പടരുന്ന കണ്ണൂര്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധസംഘത്തെ നിയോഗിക്കും. ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരിരുത്തി. തുടര്‍ന്ന് പനി രൂക്ഷമായ മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തി.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയില്‍ 130 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ മാത്രം ഇന്നലെ വരെ 109 പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രണ്ട് പേര്‍ക്കും ചൊവ്വാഴ്ച എട്ട് പേര്‍ക്കും രോഗം കണ്ടെത്തി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് ഇന്നലെ മട്ടന്നൂരില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

പനി പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ രാവിലെ കണ്ണൂരില്‍ അടിയന്തര യോഗം ചേര്‍ന്നു. ഡെങ്കി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ഡപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

പനി പടരുന്ന മട്ടന്നൂര്‍, ഇരിട്ടി, കോളയാട്, കൂത്തുപറമ്പ് തുടങ്ങിയ മേഖലകളില്‍ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശനം നടത്തി. വേനല്‍ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് മുന്‍ഗണന നല്‍കുന്നത്.

TAGS :

Next Story