Quantcast

കുഞ്ഞു മനസ്സിന്റെ സന്തോഷം തേടി ''ഹാപ്പി കിഡ്''

MediaOne Logo

admin

  • Published:

    27 May 2018 1:28 AM GMT

കുഞ്ഞു മനസ്സിന്റെ സന്തോഷം തേടി ഹാപ്പി കിഡ്
X

കുഞ്ഞു മനസ്സിന്റെ സന്തോഷം തേടി ''ഹാപ്പി കിഡ്''

3 വര്‍ഷത്തോളം ഇവര്‍ മാത്രമായിരുന്നു ജീവനക്കാര്‍. ഇന്ന് 200ലധികം ജീവനക്കാര്‍ ഇവിടെയുണ്ട്.

ചെറുപ്രായത്തില്‍ ബിസിനസ് പരീക്ഷണത്തിനിറങ്ങി വിജയചരിത്രമെഴുതിയ യുവാക്കളുടെ കൂട്ടായ്മയാണ് ഹാപ്പി കിഡ്. നിക്ഷേപത്തിനൊപ്പം തൊഴിലാളികളായും പ്രവര്‍ത്തിച്ച ഈ സംഘം നടത്തിയ അത്യധ്വാനമാണ് ഇന്ന് കേരളത്തിന് സുപരിചിതമായ ഹാപ്പി കിഡ് എന്ന ബ്രാന്റ്. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പില്‍ നിന്നാണ് കുട്ടികളെ തേടി ഹാപ്പി കിഡിന്റെ ഉത്പന്നങ്ങള്‍ എത്തുന്നത്.

പ്രീഡിഗ്രി പഠനം കഴിഞ്ഞ് ഒരു വര്‍ഷം എഞ്ചിനിയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പോയെങ്കിലും പി കെ സെയ്ഫുദ്ദീന്‍ എന്ന 19കാരന്റെ മനസുമുഴുവന്‍ സ്വന്തം സംരഭമെന്ന സ്വപ്നമായിരുന്നു. സ്വപ്നം പങ്കുവെച്ചിടത്തുനിന്നെല്ലാം ലഭിച്ചത് എതിര്‍പ്പുകള്‍ മാത്രം. എന്നാല്‍ ഇതുപോലെ ചിന്തിക്കുന്ന മൂന്നുപേരെക്കൂടി കൂടെക്കൂട്ടി സൈഫുദ്ദീന്‍ പരീക്ഷണത്തിനിറങ്ങി. അതാണ് ഹാപ്പി കിഡിന്റെ പിറവി.

കുഞ്ഞു കിടക്കകളും ചെരിപ്പുകളും തൊട്ടിലും തുടങ്ങി കുട്ടികള്‍ക്ക് വേണ്ടതെല്ലാം ഹാപ്പി കിഡ് നല്‍കും. ഇവ വിപണിയിലെത്തിക്കുന്നതും ഈ നാലംഗ സംഘം തന്നെ‍. 3 വര്‍ഷത്തോളം ഇവര്‍ മാത്രമായിരുന്നു ജീവനക്കാര്‍. ഇന്ന് 200ലധികം ജീവനക്കാര്‍ ഇവിടെയുണ്ട്.

കുട്ടികളുടെ വസ്ത്ര നിര്‍മാണ മേഖലയിലേക്കും ഹാപ്പി കിഡ് കടന്നുകഴിഞ്ഞു. 12 വര്‍ഷം കൊണ്ട് 10 കോടിയിലധികം വാര്‍ഷിക വരുമാനമുളള കമ്പനിയായി ഹാപ്പി കിഡ് മാറി.

ഹാപ്പി ഫാമലി എന്ന പേരിലും ചില ഉല്‍പന്നങ്ങള്‍ ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരണത്തിന്റെ തിരക്കിലാണ് ഈ യുവ സംരഭക സംഘം‍.

TAGS :

Next Story