രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിൽ എൻഡിഎക്ക് ഉറപ്പുളളത് ഒരേയൊരു വോട്ട്

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിൽ എൻഡിഎക്ക് ഉറപ്പുളളത് ഒരേയൊരു വോട്ട്
നാളെ നിയമസഭ മന്ദിരത്തിലാണ് കേരളത്തിൽ നിന്നുളള എംഎൽഎമാർ വോട്ട് ചെയ്യുക. 139 എംഎൽഎ മാർ,20 ലോകസഭ അംഗങ്ങൾ,9 രാജ്യസഭ അംഗങ്ങൾ..
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിക്ക് ഉറപ്പിക്കാനാവുന്നത് ഒരേയൊരു വോട്ട് മാത്രം. ബിജെപി എംഎൽഎ ഒ.രാജഗോപാലിൻറേതാണ് ആ വോട്ട്. നാളെ നിയമസഭ മന്ദിരത്തിലാണ് കേരളത്തിൽ നിന്നുളള എംഎൽഎമാർ വോട്ട് ചെയ്യുക. 139 എംഎൽഎ മാർ,20 ലോകസഭ അംഗങ്ങൾ,9 രാജ്യസഭ അംഗങ്ങൾ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വോട്ട് ചെയ്യുന്നവർ മൊത്തം 169 പേർ.കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടിൻറെ മൂല്യം 152 ആണ്.
എംഎൽഎ മാരുടെ മൊത്തം വോട്ടിംഗ് മൂല്യം 21128 ഉം.29 എംപിമാരുടെ മൊത്തം വോട്ടിംഗ് മൂല്യം 41,812.എൽഡിഎഫും യുഡിഎഫും യുപിഎ സ്ഥാനാർത്ഥി മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ കേരളത്തിൽ എൻഡിഎക്ക് വലിയ പ്രതീക്ഷയില്ല. ബിജെപി എംഎൽഎ ഒ.രാജഗോപാലിൻറ വോട്ട് മാത്രമാണ് എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദന് നിലവിൽ ഉറപ്പിക്കാനാവുന്നത്. വേങ്ങര മണ്ഡലത്തിൽ എംഎൽഎ ഇല്ലാത്തതിനാൽ യുപിഎക്ക് ഉറപ്പിക്കാമായിരുന്ന ഒരു വോട്ടും നഷ്ടമാവും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവുക.
അതുകൊണ്ട് തന്നെ ബിജെപിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപിക്കും ലോകസഭയിലെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി റിച്ചാർഡ് ഹേക്കും നിയമസഭയിലെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസിനും വോട്ടില്ല. മൂവരും നാമനിർദേശം ചെയ്യപ്പെട്ടവരാണ്. ജെഡിയു ദേശീയ തലത്തിൽ കോവിന്ദിന് വോട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ജെഡിയു മീരാകുമാറിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുളളത്. അതേ സമയം സംസ്ഥാനത്ത് നിന്ന് ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിൻറ അവകാശവാദം.
കേരളത്തിലെ എംഎൽഎമാർ നിയമസഭ മന്ദിരത്തിലും എംപിമാർ പാർലമെൻറിലുമാണ് വോട്ട് ചെയ്യുക.നിയമസഭാ മന്ദിരത്തിൽ തയ്യാറാക്കുന്ന പ്രത്യേക ബൂത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ച് വരെ വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ബാലറ്റ്പെട്ടി ഡൽഹിയിലേക്ക് അയക്കും.
Adjust Story Font
16

