Quantcast

കുടുങ്ങി കിടക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ യാത്ര; അനിശ്ചിതത്വം തുടരുന്നു

MediaOne Logo

Muhsina

  • Published:

    27 May 2018 11:11 AM IST

കുടുങ്ങി കിടക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ യാത്ര; അനിശ്ചിതത്വം തുടരുന്നു
X

കുടുങ്ങി കിടക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ യാത്ര; അനിശ്ചിതത്വം തുടരുന്നു

ചികിത്സക്കും, പഠനത്തിനും മറ്റുമായി കോഴിക്കോട്ടെത്തിയ നിരവധി പേരാണ് ലക്ഷദ്വീപിലേക്ക് മടങ്ങനാകാതെ പ്രയാസപെടുന്നത്. ശക്തമായ പ്രതിഷേധത്തിനെടുവിലാണ് കോഴിക്കോട് നഗരത്തിലെ..

ഓഖി ചുഴലികാറ്റിനെ തുടര്‍ന്ന് കോഴിക്കോട് കുടുങ്ങി കിടക്കുന്ന ലക്ഷദ്വീപുകാരുടെ യാത്ര സംബന്ധിച്ച് അവ്യക്തത തുടരുന്നു. കോഴിക്കോട് ജില്ലാ ഭരണകൂടം മടക്കയാത്രക്കായി ശ്രമം നടത്തുന്നുണ്ടെങ്കിലും ലക്ഷദ്വീപ് ഭരണകൂടം അന്തിമ തീരുമാനം എടുത്തിട്ടില്ല.

ചികിത്സക്കും, പഠനത്തിനും മറ്റുമായി കോഴിക്കോട്ടെത്തിയ നിരവധി പേരാണ് ലക്ഷദ്വീപിലേക്ക് മടങ്ങനാകാതെ പ്രയാസപെടുന്നത്. ശക്തമായ പ്രതിഷേധത്തിനെടുവിലാണ് കോഴിക്കോട് നഗരത്തിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൌസ് താമസത്തിനായി തുറന്ന്കെടുത്തത്. ബേപ്പൂരില്‍നിന്നും പുറപെടെണ്ട എം.വി മിനികോയി കപ്പലിന് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകാനുണ്ട്. തിരിച്ചുപോക്ക് സംബന്ധിച്ച് ലക്ഷദ്വീപ് കലക്ടറുമായി കോഴിക്കോട് കലക്ടര്‍ സംസാരിച്ചു.

മംഗലാപുരത്തുനിന്നും കപ്പല്‍കൊണ്ടുവന്ന് കോഴിക്കോട് ഉള്ളവരെ ലക്ഷദ്വീപിലെത്തിക്കുകയോ, കൊച്ചിയിലെത്തിച്ച് ലക്ഷദ്വീപിലേക്ക് കൊണ്ടുപോവുകയോ ചെയ്യാമെന്നാണ് ആലോചനയിലുളളത്. ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ തീരുമാനം വന്നതിനുശേഷം മാത്രമായിരിക്കും ഇവരുടെ മടക്ക യാത്ര നടക്കുക.

TAGS :

Next Story