വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍; ശ്രീജിത്തിന്റെ സമരം വിജയത്തിലേക്ക്

വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍; ശ്രീജിത്തിന്റെ സമരം വിജയത്തിലേക്ക്
രണ്ടു വര്‍ഷത്തിലേറെയായി ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഒരു കൂരയുടെ തണല്‍ പോലുമില്ലാതെ രാവും പകലും സമരം
രണ്ടു വര്‍ഷത്തിലേറെയായി ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഒരു കൂരയുടെ തണല്‍ പോലുമില്ലാതെ രാവും പകലും സമരം ചെയ്യുന്നത് തന്റെ സഹോദരന്റെ ചോരക്ക് നീതി തേടിയാണ്. മാധ്യമങ്ങളില്‍ പലവട്ടം വാര്‍ത്തയായ ശ്രീജിത്തിന്റെ സമരം ഒരിക്കല്‍ കൂടി പ്രധാന തലക്കെട്ടാകുമ്പോള്‍ സര്‍ക്കാരും കണ്ണുതുറന്നു.

ജനപിന്തുണയേറിയതോടെ രാഷ്ട്രീയ നേതാക്കളും ശ്രീജിത്തിനെ കാണാന്‍ എത്തുന്നുണ്ട്. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ശ്രീജിത്തിനെ കാണാന്‍ ഇന്ന് എത്തിയിരുന്നു. ചെന്നിത്തല ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ശ്രീജിത്തിന്റെ അനുജന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്. അന്ന് ശ്രീജിത്തിനോടുള്ള ചെന്നിത്തലയുടെ മനോഭാവം ഇന്ന് സമരപന്തലില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ക്ഷുഭിതനായാണ് അദ്ദേഹം മടങ്ങിയത്. ഏതായാലും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് പിന്തുണ വര്‍ധിച്ചതോടെ ഇത്ര നാള്‍ കണ്ണടച്ചു ഇരുട്ടാക്കിയ സര്‍ക്കാരും ഇളകി തുടങ്ങി. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പഴ്‍സണല്‍ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയക്കും. ആദ്യ സിബിഐ അന്വേഷണ ആവശ്യം കേന്ദ്രം നിരസിച്ച സാഹചര്യത്തിലാണ് വീണ്ടും സമീപിക്കുന്നത്.
Adjust Story Font
16

