Quantcast

നിര്‍മാണം കഴിഞ്ഞിട്ട് 2 വര്‍ഷം: ബത്തേരി താലൂക്കാശുപത്രിയിലെ കെട്ടിടം വെറുതെ കിടക്കുന്നു

MediaOne Logo

Khasida

  • Published:

    27 May 2018 11:54 PM GMT

നിര്‍മാണം കഴിഞ്ഞിട്ട് 2 വര്‍ഷം: ബത്തേരി താലൂക്കാശുപത്രിയിലെ കെട്ടിടം വെറുതെ കിടക്കുന്നു
X

നിര്‍മാണം കഴിഞ്ഞിട്ട് 2 വര്‍ഷം: ബത്തേരി താലൂക്കാശുപത്രിയിലെ കെട്ടിടം വെറുതെ കിടക്കുന്നു

താലൂക്ക് ആശുപത്രി അസൌകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുമ്പോഴാണ് പുതിയ കെട്ടിടം വെറുതെ കിടക്കുന്നത്

നിര്‍മ്മാണം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചില്ല. ഇരുപത് കോടി ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടു. ദിവസവും ആയിരക്കണക്കിന് പേര്‍ ചികിത്സ തേടിയെത്തുന്ന താലൂക്ക് ആശുപത്രി അസൌകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുമ്പോഴാണ് പുതിയ കെട്ടിടം വെറുതെ കിടക്കുന്നത്.

ആദിവാസികളടക്കം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന നൂറുകണക്കിന് പേരാണ് കിടത്തിചികിത്സക്ക് ഇടമില്ലാത്തതിനാല്‍ വരാന്തകളിലും പുറത്തുമായി കഴിഞ്ഞു കൂടുന്നത്. തൊട്ടപ്പുറത്ത് സൌകര്യങ്ങളുള്ള കെട്ടിടമുള്ളപ്പോഴാണ് ഈ ദുരവസ്ഥ.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ ഉപയോഗിച്ചാണ് താലൂക്കാശുപത്രിക്കായി പുതിയ ആറുനിലകെട്ടിടം പണിതത്. പൊതുമരാമത്ത് വകുപ്പ് 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. ആവശ്യത്തിനുള്ള ലിഫ്റ്റുകള്‍ നിര്‍മിക്കാത്തതിനാല്‍ അഗ്നിസുരക്ഷാവിഭാഗത്തിന്റെ അനുമതിയും കെട്ടിട നമ്പറും ലഭിക്കാത്തതുകൊണ്ടാണ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം വൈകുന്നത് എന്നാണ് ആശുപത്രിയുടെ ചുമതലയുള്ള സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാദം.

വയനാടിന്റെ ആരോഗ്യമേഖലയില്‍ വലിയമാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച് നിര്‍മിച്ച ഈ ആറുനിലകെട്ടിടം കാടുമൂടിക്കിടക്കുകയാണ് രണ്ടുവര്‍ഷമായി, ഭരണപക്ഷത്തിനെന്ന പോലെ പ്രതിപക്ഷത്തിനും ഇത് പ്രവര്‍ത്തന സജ്ജമാകണമെന്ന് താല്പര്യമില്ല എന്നതാണ് ഉയര്‍ന്നുവരുന്ന ആരോപണം.

TAGS :

Next Story