Quantcast

നടപ്പു സാമ്പത്തികവര്‍ഷത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് ലാഭം

MediaOne Logo

Khasida

  • Published:

    27 May 2018 12:10 PM IST

നടപ്പു സാമ്പത്തികവര്‍ഷത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് ലാഭം
X

നടപ്പു സാമ്പത്തികവര്‍ഷത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് ലാഭം

മുന്‍ വര്‍ഷങ്ങളിലെ നഷ്ടം നികത്താന്‍ കണ്‍സ്യൂമര്‍ ഫെഡ് നടപടി

മുന്‍ വര്‍ഷങ്ങളിലുണ്ടായ കോടികളുടെ നഷ്ടം നികത്താന്‍ കണ്‍സ്യൂമര്‍ ഫെഡ് നടപടി തുടങ്ങി. സര്‍ക്കാരിന്റെ സഹായത്തോടെ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് കണ്‍സ്യൂമര്‍ഫെഡ്. നടപ്പു സാമ്പത്തിക വര്‍ഷം 71 കോടി രൂപയുടെ ലാഭം നേടാനും കണ്‍സ്യൂമര്‍ ഫെഡിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും നടപ്പു സാമ്പത്തിക വര്‍ഷത്തിലും ലാഭമുണ്ടാക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് സാധിച്ചിട്ടുണ്ട്. 2017 -18 സാമ്പത്തിക വര്‍ഷം 71.88 കോടി രൂപയാണ് ലാഭം. ഇതിനു പുറമേ വിവിധ സഹകരണ സ്ഥാപനങ്ങളില്‍‌ നിന്നും നിക്ഷേപമായി വാങ്ങിയ തുകക്ക് പലിശയിനത്തില്‍ 26.7 കോടി രൂപ നല്‍കാനും കണ്‍സ്യൂമര്‍ ഫെഡിന് സാധിച്ചു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലുണ്ടായ നഷ്ടമാണ് കണ്‍സ്യൂമര്‍ഫെഡിന് പ്രതിസന്ധിയായിരിക്കുന്നത്. ഈ നഷ്ടം 619.04 കോടി രൂപ വരും.

വിതരണക്കാര്‍ക്ക് നല്‍കാനുള്ള 220 കോടി രൂപയുടെ കുടിശിക ഇതിനകം തന്നെ കൊടുത്തു തീര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഓണം, ക്രിസ്തമസ് വിപണിയില്‍ മാത്രം 245 കോടി രൂപയുടെ വിപണനമാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തിയത്. പാലക്കാട് ജില്ലയിലെ നീതി ഗ്യാസ് പ്ലാന്‍റിന്‍റെ ശേഷി പങ്കു വെക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കണ്‍സ്യൂമര്‍ഫെഡ് ധാരണാ പത്രം ഒപ്പിട്ടുണ്ട്. ഇതു വഴി ഐ ഓ സിക്ക് 3000 സിലിണ്ടറുകള്‍ നിറക്കാന് സാധിക്കും. ഇത് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുമെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്‍റെ വിലയിരുത്തല്‍.

TAGS :

Next Story