Quantcast

അഭയാര്‍ഥി ദിനത്തിലും അഭയമില്ലാതെ വയനാട്ടിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍

MediaOne Logo

admin

  • Published:

    27 May 2018 1:54 PM GMT

അഭയാര്‍ഥി ദിനത്തിലും അഭയമില്ലാതെ വയനാട്ടിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍
X

അഭയാര്‍ഥി ദിനത്തിലും അഭയമില്ലാതെ വയനാട്ടിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍

ഈ അഭയാര്‍ഥി ദിനത്തിലും അഭയത്തിനായി നെട്ടോട്ടമോടുകയാണ് മ്യാന്‍മറില്‍ നിന്ന് വയനാട്ടിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍.

ഈ അഭയാര്‍ഥി ദിനത്തിലും അഭയത്തിനായി നെട്ടോട്ടമോടുകയാണ് മ്യാന്‍മറില്‍ നിന്ന് വയനാട്ടിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. 27 പേരടങ്ങുന്ന സംഘം ജില്ലയിലെത്തിയത്, 2015 ഒക്ടോബറിലാണ്. ഇതുവരെ വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ സംരക്ഷണത്തിലായിരുന്നു ഇവര്‍. മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ ഇവരെ ശരിയായ രേഖകളില്ലെന്നു പറഞ്ഞ് തിരിച്ചയച്ചിരുന്നു.

യുനൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. രാജ്യത്തെവിടെയും താമസിയ്ക്കാനും ജോലിയെടുക്കാനുമുള്ള അവകാശം സര്‍ട്ടിഫിക്കറ്റില്‍ ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍, ഏതെങ്കിലും ഒരു രാജ്യത്തെ അംഗത്വവും സ്വന്തമായി വീടും കുട്ടികള്‍ക്ക് വിദ്യഭ്യാസവും തൊഴിലുമൊക്കെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

മൂന്നാം രാഷ്ട്രത്തിലേയ്ക്കുള്ള പുനരധിവാസത്തിനായി, ചെന്നൈയിലെ യുനൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജി കാര്യാലയത്തിലേയ്ക്ക് ഇവര്‍ നിരവധി കത്തുകള്‍ അയച്ചു. എന്നാല്‍ മറുപടി ലഭിച്ചില്ല. മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തേയ്ക്ക് വണ്ടി കയറിയത്. എന്നാല്‍, കൃത്യമായ രേഖകളില്ലെന്നു കാണിച്ച് തിരിച്ചയച്ചു. വയനാട് ജില്ലാ പൊലീസ് ചീഫിനെ കണ്ട ഇവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ജില്ല മാറി യാത്ര ചെയ്യുന്നതിനുള്ള രേഖകള്‍ നല്‍കുമെന്ന് മറുപടി ലഭിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തേയ്ക്കു തിരികെ പോകാന്‍ ഇവര്‍ക്കു സാധിക്കില്ല. ജീവിത സുരക്ഷ അവിടെ ലഭിക്കില്ല. ഇന്ത്യയില്‍ സാധിക്കില്ലെങ്കില്‍ ഒരു മൂന്നാം രാജ്യത്ത് തങ്ങളെ പുനരധിവസിപ്പിയ്ക്കാനുള്ള നടപടികള്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

TAGS :

Next Story