Quantcast

സൂര്യഫെസ്റ്റിവലില്‍ പത്മപ്രിയയും ജയലക്ഷ്മി ഈശ്വരും നൃത്തം അവതരിപ്പിച്ചു

MediaOne Logo

Subin

  • Published:

    28 May 2018 11:49 PM GMT

സൂര്യഫെസ്റ്റിവലില്‍ പത്മപ്രിയയും ജയലക്ഷ്മി ഈശ്വരും നൃത്തം അവതരിപ്പിച്ചു
X

സൂര്യഫെസ്റ്റിവലില്‍ പത്മപ്രിയയും ജയലക്ഷ്മി ഈശ്വരും നൃത്തം അവതരിപ്പിച്ചു

നൃത്ത പ്രേമികള്‍ക്ക് ഹൃദ്യമായ ഒരു കലാസന്ധ്യയാണ് തിരുവനന്തപുരം കോബാങ്ക് ഓഡിറ്റോറിയത്തിലെ വേദി സമ്മാനിച്ചത്

നൃത്താസ്വാദകരെ ആവേശത്തിലാക്കി തിരുവനന്തപുരം സൂര്യ ഫെസ്റ്റിവെലില്‍ ഇന്നും നൃത്ത വിരുന്ന് അരങ്ങേറി. പത്മപ്രിയയും ജയലക്ഷ്മി ഈശ്വരും നേതൃത്വം നല്‍കിയ ഭരതനാട്യം നൃത്തപ്രേമികള്‍ക്ക് നല്ലൊരു ആസ്വാദനമായി.

പ്രശസ്ത നര്‍ത്തകികളായ പത്മപ്രിയയും ജയലക്ഷ്മി ഈശ്വരും നേതൃത്വം നല്‍കിയ സംഘം അവതരിപ്പിച്ച ഭരതനാട്യം വൈകീട്ട് ആറരയോടെയാണ് ആരംഭിച്ചത്. നൃത്ത പ്രേമികള്‍ക്ക് ഹൃദ്യമായ ഒരു കലാസന്ധ്യയാണ് തിരുവനന്തപുരം കോബാങ്ക് ഓഡിറ്റോറിയത്തിലെ വേദി സമ്മാനിച്ചത്

സൂര്യ ഫെസ്റ്റിവെലിനോടനുബന്ധിച്ചുള്ള നൃത്ത സംഗീതോത്സവം കാണാന്‍ നിരവധി പേരാണ് എത്തിയിരുന്നത്. നിറഞ്ഞ സദസിന് മുന്നിലായിരുന്നു അവതരണം. മധുമിത റോയിയുടെ കഥക് നൃത്തമാണ് സൂര്യ ഫെസ്റ്റിവെലിലെ ഇന്നത്തെ മുഖ്യ പരിപാടി.

TAGS :

Next Story