Quantcast

റേഷന്‍ സമ്പ്രദായം പൂര്‍ണമായും താറുമാറാക്കിയത് ഈ സര്‍ക്കാരെന്ന് ചെന്നിത്തല

MediaOne Logo

Sithara

  • Published:

    29 May 2018 4:38 AM IST

റേഷന്‍ സമ്പ്രദായം പൂര്‍ണമായും താറുമാറാക്കിയത് ഈ സര്‍ക്കാരെന്ന് ചെന്നിത്തല
X

റേഷന്‍ സമ്പ്രദായം പൂര്‍ണമായും താറുമാറാക്കിയത് ഈ സര്‍ക്കാരെന്ന് ചെന്നിത്തല

കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാറിനൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാണെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് ചെന്നിത്തല

റേഷന്‍ സമ്പ്രദായം പൂര്‍ണമായും താറുമാറാക്കിയത് ഈ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ പെരുമാറ്റമാണുണ്ടായത്. പൊതുവിപണിയിലെ അരി വില കുതിച്ചു കയറുന്നു. സര്‍ക്കാര്‍‌ ഉചിതമായ നടപടി സ്വീകരിക്കുന്നില്ല. അഡീഷണല്‍ അലോട്ട്മെന്റ് കിട്ടാന്‍ വേണ്ട ഒരു ശ്രമവും നടക്കുന്നില്ല. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാറിനൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാണെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

TAGS :

Next Story