Quantcast

പാലക്കാട് അജ്ഞാത സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വാഹനാപകടമെന്നു സൂചന

MediaOne Logo

Sithara

  • Published:

    28 May 2018 8:42 AM IST

മരിച്ച ആളെ തിരിച്ചറിയാത്തതിനാൽ മൂന്നു ദിവസം മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാകും പോസ്റ്റ്മോർട്ടം ചെയ്യുക.

പാലക്കാട് കഞ്ചികോട് കൂട്ടുപാതയിൽ അജ്ഞാത സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട സംഭവം വാഹനാപകടമെന്നു സൂചന. തലയിൽ ഏറ്റ പരിക്കാണ് മാരകമായതെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായി. മരിച്ച ആളെ തിരിച്ചറിയാത്തതിനാൽ മൂന്നു ദിവസം മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാകും പോസ്റ്റ്മോർട്ടം ചെയ്യുക.

ഇന്നലെ കഞ്ചികോട് ട്രാൻസ്ഫോമറിന് തീ പിടിച്ചു വഴിവിളക്കുകൾ പ്രവർത്തിക്കാതിരുന്നപ്പോൾ കാൽനട യാത്രക്കാരി അപകടത്തിൽ പെട്ടതാകാം എന്നാണു പോലീസ് നിഗമനം. മറിച്ചുവെന്നുറപ്പായപ്പോൾ ആളില്ലാത്ത ഭാഗത്തു തള്ളിയതാകാം എന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൂട്ടുപാത - വാളയാർ സർവീസ് റോഡിലെ കലുങ്കിന് സമീപത്താണ് 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കാലിൽ ഉരഞ്ഞ പാടുകളുണ്ട്. പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്.

TAGS :

Next Story