Quantcast

കട വാടക പിരിക്കുന്നതില്‍ ജിസിഡിഎ വീഴ്ച വരുത്തുന്നു

MediaOne Logo

Muhsina

  • Published:

    29 May 2018 2:41 AM IST

കട വാടക പിരിക്കുന്നതില്‍ ജിസിഡിഎ വീഴ്ച വരുത്തുന്നു
X

കട വാടക പിരിക്കുന്നതില്‍ ജിസിഡിഎ വീഴ്ച വരുത്തുന്നു

ഇവിടെ വാടക ചതുരശ്രയടിക്ക് വെറും 50പൈസ നിരക്കിലാണെന്ന കൌതുകവും ഓഡിറ്റ് വിഭാഗം കണ്ടെത്തി. മാത്രവുമല്ല ഇവിടങ്ങളിലെല്ലാം തന്നെ കരാര്‍ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും

ജിസിഡിഎ വാടകയ്ക്ക് കൊടുത്ത കടകളില്‍ ഭൂരിഭാഗവും വാടക അടക്കുന്നില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. വാടക പിരിക്കുന്നതിലും ജിസിഡിഎ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. നെറ്റ് ബാങ്കിങ് വഴി അടക്കുന്ന വാടക രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുന്നില്ലെന്നും ഓഡിറ്റില്‍ വ്യക്തമായി.

വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടകളില്‍ നിന്ന് വാടക പിരിക്കുന്നതിലും വാടക കരാര്‍ പുതുക്കുന്നതിലും ജിസിഡിഎ വലിയ വീഴ്ച വരുത്തുന്നുണ്ടെന്നാണ് സംസഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. വാടക കുടിശ്ശിക പിരിക്കുന്നതില്‍ വീഴ്ച വരുത്തിയതിലൂടെ 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം അതോറിറ്റിക്ക് ഉണ്ടായതായി 2014 -15 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കലൂര്‍ സ്റ്റേഡിയത്തിലെ 53ല്‍ വാടക അടക്കുന്നത് വെറും 10പേര്‍, അംബേദ്ക്കര്‍ സ്റ്റേഡിയത്തിലെ 41ല്‍ 5പേര്‍മാത്രമാണ് വാടക നല്‍കുന്നത്. കലൂര്‍ മാര്‍ക്കറ്റിലെ 53 ല്‍ 11പേര്‍ മാത്രമാണ് വാടക നല്‍കുന്നത്. ഇവിടെ 20കടമുറികള്‍ വാടകയ്ക്ക് നല്‍കിയതുമായി ബനധപ്പെട്ട ഫയലുകള്‍ തന്നെ കാണ്‍മാനില്ല. കാക്കനാട് സിവില്‍ സ്റ്റേഷനിലെ 19ല്‍ 17കടക്കാരും വാടക നല്‍കുന്നില്ല.

ഇവിടെ വാടക ചതുരശ്രയടിക്ക് വെറും 50പൈസ നിരക്കിലാണെന്ന കൌതുകവും ഓഡിറ്റ് വിഭാഗം കണ്ടെത്തി. മാത്രവുമല്ല ഇവിടങ്ങളിലെല്ലാം തന്നെ കരാര്‍ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വാടക പേലും നല്‍കാതെ പലരും കടകള്‍ കൈവശം വെച്ചിരിക്കുകയാണെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി.

20വര്‍ഷത്തോളമായി കരാറും വാടകയുമില്ലാതെ കടമുറികള്‍ കൈവശപ്പെടുത്തിയവരുമുണ്ട്. സംസ്ഥാന കയര്‍ വികസന കോര്‍പറേഷനും വാടക കുടിശ്ശിക വരുത്തിയവരി‍ലുണ്ട്. ഇവരില്‍‌ നിന്ന് കുടിശ്ശിക ഈടാക്കാന്‍ റവന്യു റിക്കവറി പോലുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴി നല്‍കുന്ന വാടക ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ രേഖപ്പെടുത്താത്തതും ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story