Quantcast

മതില്‍ പൊളിച്ച സംഭവം: നൂറോളം പേര്‍ക്കെതിരെ കേസ്

MediaOne Logo
മതില്‍ പൊളിച്ച സംഭവം: നൂറോളം പേര്‍ക്കെതിരെ കേസ്
X

മതില്‍ പൊളിച്ച സംഭവം: നൂറോളം പേര്‍ക്കെതിരെ കേസ്

ഇന്നലെ രാത്രിയിലായിരുന്നു ദളിതര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് നിര്‍മിച്ച മതില്‍ ദലിത് ഭൂ അവകാശ സമരമുന്നണിയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്. ദളിതരടക്കമുള്ള പ്രദേശവാസികള്‍ പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ക്ഷേത്രമൈതാനത്ത് ജാതിമതില്‍ നിര്‍മിച്ചത് അവര്‍ണര്‍ അമ്പലം തീണ്ടാതിരിക്കാനാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എറണാകുളം പുത്തന്‍കുരിശ് ഭജനമഠത്തില്‍ മതില്‍ പൊളിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 100 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച് എന്‍എസ്എസ് കരയോഗം നിര്‍മിച്ച മതില്‍ ദലിത് ഭൂ അവകാശ സമരമുന്നണിയുടെ നേതൃത്വത്തിലാണ് പൊളിച്ചുമാറ്റിയത്.

ഇന്നലെ രാത്രിയിലായിരുന്നു ദളിതര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് നിര്‍മിച്ച മതില്‍ ദലിത് ഭൂ അവകാശ സമരമുന്നണിയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്. ദളിതരടക്കമുള്ള പ്രദേശവാസികള്‍ പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ക്ഷേത്രമൈതാനത്ത് ജാതിമതില്‍ നിര്‍മിച്ചത് അവര്‍ണര്‍ അമ്പലം തീണ്ടാതിരിക്കാനാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഇന്നലെ അംബേദ്ക്കര്‍ അനുസ്മരണത്തിനോടനുബന്ധിച്ച് നടത്തിയ പരിപാടിക്കൊടുവിലായിരുന്നു മതില്‍ ഇടിച്ചു പൊളിച്ചത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മതില്‍ പൊളിച്ചുനീക്കിയ പ്രദേശത്ത് കെപിഎംഎസ്സിന്‍റെ നേതൃത്വത്തില്‍ ഇന്ന് കൊടികുത്തി. ഇത് പൊലീസ് നീക്കം ചെയ്തു. റവന്യൂപുറമ്പോക്കായ ഈ പ്രദേശം കള്ള പട്ടയത്തിലൂടെയാണ് എന്‍എസ്എസ് കയ്യടക്കിയതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് തമ്പടിച്ചിട്ടുണ്ട്.

Next Story