Quantcast

അക്ഷരവീട് പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടല്‍ നടന്നു

MediaOne Logo

Ubaid

  • Published:

    29 May 2018 2:15 AM IST

അക്ഷരവീട് പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടല്‍ നടന്നു
X

അക്ഷരവീട് പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടല്‍ നടന്നു

മാധ്യമത്തിനൊപ്പം മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയും പ്രവാസി വ്യവസായസംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും ചേര്‍ന്നൊരുക്കുന്ന പദ്ധതിയുടെ ആദ്യ വീടിന്റെ തറക്കല്ലിടലാണ് തൃശൂര്‍ തളിക്കുളത്ത് നടന്നത്

മാധ്യമവും താരസംഘടനയായ അമ്മയും യുഎഇ എക്സ്ചേഞ്ച്- എന്‍.എം.സി ഗ്രൂപ്പും ചേര്‍ന്നൊരുക്കുന്ന അക്ഷരവീട് പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടല്‍ നടന്നു. തൃശൂര്‍ തളിക്കുളം സ്വദേശിയും കായിക താരവുമായ രഖില്‍ ഘോഷിനാണ് ആദ്യ വീട് നിര്‍മിച്ച് നല്‍കുന്നത്. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനംചെയ്യുന്ന 51 വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതിയാണ് അക്ഷര വീട്.

മാധ്യമത്തിനൊപ്പം മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയും പ്രവാസി വ്യവസായസംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും ചേര്‍ന്നൊരുക്കുന്ന പദ്ധതിയുടെ ആദ്യ വീടിന്റെ തറക്കല്ലിടലാണ് തൃശൂര്‍ തളിക്കുളത്ത് നടന്നത്. കായിക താരമായ രഖില്‍ ഘോഷിന്റെ വീടിന് സിഎ‍ന്‍ ജയദേവന്‍ എംപി തറക്കല്ലിട്ടു. വലത്പക്ഷ സംസ്കാരം ഉയര്‍ന്ന് വരുന്ന കാലഘട്ടത്തില്‍ വ്യത്യസ്തമായ ചിന്തകള്‍ക്ക് സ്ഥാനമുണ്ടെന്ന് തെളിയിക്കുന്ന പ്രവര്‍ത്തനമാണിതെന്ന് സിഎന്‍ ജയദേവന്‍ എംപി പറഞ്ഞു.

സൌഹാര്‍ദത്തിന്റെയും മതമൈത്രിയുടെയും മാനവികയുടെയും പ്രതീകമാണ് അക്ഷരവീടെന്ന് പദ്ധതി സമര്‍പ്പണം നടത്തിയ മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ പറഞ്ഞു. 51 വീടുകള്‍ കൊണ്ട് പദ്ധതി അവസാനിക്കില്ലെന്നും കൂടുതല്‍ വീടുകള്‍ ഉണ്ടാകുമെന്ന് അമ്മയുടെ സെക്രട്ടറി ഇടവേള പ്രതീക്ഷ പ്രകടിപ്പിച്ചു. പത്മശ്രീ ജി ശങ്കര്‍ അധ്യക്ഷനായ ചടങ്ങില്‍ യു.എ.ഇ എക്സ്ചേഞ്ച് അസോസിയേറ്റ് ഡയറക്ടര്‍ മൊയ്തീന്‍ കോയ, മാധ്യമം പബ്ലിഷര്‍ ടി കെ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS :

Next Story