Quantcast

സണ്‍ കണ്‍ട്രോള്‍ ഫിലിം നിയമം സ്വകാര്യബസുകള്‍ ലംഘിക്കുന്നു

MediaOne Logo

Subin

  • Published:

    28 May 2018 8:21 PM GMT

സണ്‍ കണ്‍ട്രോള്‍ ഫിലിം നിയമം സ്വകാര്യബസുകള്‍ ലംഘിക്കുന്നു
X

സണ്‍ കണ്‍ട്രോള്‍ ഫിലിം നിയമം സ്വകാര്യബസുകള്‍ ലംഘിക്കുന്നു

സ്ഥിരമായി ഒരേ റൂട്ടിലോടുന്ന ബസ്സുകളിലും ദീര്‍ഘദൂര ബസ്സുകളിലും കൂളിംഗ് സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. അലങ്കാരത്തിനായി സ്റ്റിക്കറുകള്‍ പതിച്ചും ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു

സുപ്രീം കോടതി വിധി ലംഘിച്ച് സംസ്ഥാനത്തെ സ്വകാര്യബസ്സുകള്‍. ഉള്‍കാഴ്ച മറയ്ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിമുകള്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ബസ്സുകള്‍ നിരത്തിലോടുന്നത്. മറ്റ് വാഹനങ്ങളിലെ പോലെ ബസ്സുകളില്‍ പരിശോധന കാര്യക്ഷമമല്ലാത്തതാണ് നിയമലംഘനത്തിന് ഇടയാക്കുന്നത്.

സ്ഥിരമായി ഒരേ റൂട്ടിലോടുന്ന ബസ്സുകളിലും ദീര്‍ഘദൂര ബസ്സുകളിലും കൂളിംഗ് സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. അലങ്കാരത്തിനായി സ്റ്റിക്കറുകള്‍ പതിച്ചും ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു. സ്ത്രീ പീഡനം, മോഷണം, തട്ടികൊണ്ടുപോകല്‍ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ വാഹനങ്ങളില്‍ സണ്‍ഫിലിമുകള്‍ നിരോധിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്. എന്നാല്‍ നിരത്തില്‍ പായുന്ന ബസ്സുകള്‍ ഈ നിയമം പരസ്യമായി തന്നെ ലംഘിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള ഫിറ്റ്‌നസ് പരിശോധ നിയമ ലംഘനത്തിന് കൂടുതല്‍ അവസരം ഒരുക്കുന്നു. ചെറിയ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച് ഫൈന്‍ ഈടാക്കുന്ന നിയമപാലകരും ബസ്സുകള്‍ നടത്തുന്ന നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു.

സണ്‍കണ്‍ട്രോള്‍ ഫിലിമിന് പുറമെ കൂളിംഗ് ഗ്ലാസ്സുകളും ബസ്സുകളില്‍ ഉപയോഗിക്കുന്നുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് വാഹനങ്ങളിലെ കറുത്ത ഫിലിമുകളും കാഴ്ചമറക്കുന്ന വസ്തുക്കളും നീക്കം ചെയ്യണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും നിര്‍ദ്ദേശിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍വാഹനവകുപ്പിലെ സെക്ഷന്‍ 53 (1) പ്രകാരം രജിസ്‌ട്രേഷന്‍ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പരിശോധന കാര്യക്ഷമമല്ലാത്തതാണ് നിയമലംഘനത്തിന് ഇടയാക്കുന്നതെന്ന് ചൂണ്ടികാട്ടുന്നുണ്ട്.

TAGS :

Next Story