Quantcast

മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതെന്തിനെന്ന് ചോദിച്ചതോടെ കഷ്ടകാലം തുടങ്ങിയെന്ന് ജേക്കബ് തോമസ്

MediaOne Logo

Subin

  • Published:

    28 May 2018 6:56 PM GMT

മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതെന്തിനെന്ന് ചോദിച്ചതോടെ കഷ്ടകാലം തുടങ്ങിയെന്ന് ജേക്കബ് തോമസ്
X

മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതെന്തിനെന്ന് ചോദിച്ചതോടെ കഷ്ടകാലം തുടങ്ങിയെന്ന് ജേക്കബ് തോമസ്

‘സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തുമ്പോ​ൾ’​എ​ന്ന പേ​രി​ലു​ള്ള  സ​ർ​വി​സ്​ സ്​​റ്റോ​റി​യിലാണ് ജേക്കബ് തോമസിന്‍റെ വെളിപ്പെടുത്തലുകള്‍

ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളും വേ​ദ​ന​ക​ളും വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന സ​ർ​വി​സ്​ സ്​​റ്റോ​റി​യു​മാ​യി ഡി.​ജി.​പി​യും മു​ൻ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​ജേ​ക്ക​ബ്​ തോ​മ​സ്. 1998ൽ ​കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റാ​യി​രി​ക്കെ, കോ​യ​മ്പ​ത്തൂ​ർ സ്​​ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​അ്​​ദ​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന അ​ന്ന​ത്തെ ഉ​ത്ത​ര മേ​ഖ​ല ​ഐ.​ജി ജേ​ക്ക​ബ്​ പു​ന്നൂ​സിന്‍റെ നി​ർ​ദേ​ശ​ത്തി​ന്, ‘എ​ന്തി​നാ​ണ്​ അ​റ​സ്​​റ്റെ​ന്ന’ ത​ന്‍റെ മ​റു​ചോ​ദ്യ​ത്തോ​ടെ സേ​ന​യി​ലെ ത​ന്‍റെ ക​ഷ്​​ട​കാ​ല​ത്തി​നു​ തു​ട​ക്ക​മാ​യെ​ന്നും ‘സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തുമ്പോ​ൾ’​എ​ന്ന പേ​രി​ലു​ള്ള സ​ർ​വി​സ്​ സ്​​റ്റോ​റി​യി​ൽ അ​ദ്ദേ​ഹം തു​റ​ന്ന​ടി​ക്കു​ന്നു.

വ്യ​ക്​​ത​മാ​യ കാ​ര​ണ​മി​ല്ലാതെ മ​അ്​​ദ​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ​നി​ർ​ദേ​ശി​ച്ച​തി​നെ ചോ​ദ്യം ചെ​യ്യാ​തി​രി​ക്കാ​നാ​വു​മാ​യി​രു​ന്നി​ല്ല. എ​ന്തി​നാ​ണ്​ അ​റ​സ്​​റ്റെ​ന്നും തെ​ളി​വു​ക​ളുണ്ടോ​യെ​ന്നും ഐ.​ജി​യോ​ട്​ ചോ​ദി​ച്ച​ത്​ വ​ലി​യ അ​പ​രാ​ധ​മാ​യി​പ്പോ​യെ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ടാ​യി. മ​അ്​​ദ​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഞാ​ൻ ത​യാ​റാ​യി​ല്ല. വാ​റന്‍റോ തെ​ളി​വു​ക​ളോ ഇ​ല്ലാ​തെ അ​റ​സ്​​റ്റ്​ ചെ​യ്യി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന ത​നി​ക്ക്​ അ​ടു​ത്ത​ദി​വ​സം ത​ന്നെ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ പ​ദ​വി​യി​ൽ​നി​ന്ന്​ ഒ​ഴി​യേ​ണ്ടി വ​ന്നു. മ​അ്​​ദ​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​തി​രു​ന്ന​ത്​ അ​തി​നെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്​​ന​മാ​യി ക​ണ്ടാ​ണ്. മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ ഇൗ ​നി​ല​പാ​ടി​ലൂ​ടെ ക​ഴി​ഞ്ഞു. ഒ​മ്പ​തു​ വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു​ശേ​ഷം മ​അ്​​ദ​നി പു​റ​ത്തു​വ​ന്ന​തും തെ​ളി​വു​ക​ളുടെ അ​ഭാ​വ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഇ.​കെ. നാ​യ​നാ​രും ത​നി​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ട്​ അം​ഗീ​ക​രി​ച്ചു. അ​തി​നു​ശേ​ഷം പൊ​ലീ​സ്​ യൂ​നി​ഫോം അ​ണി​യേ​ണ്ടി വ​ന്നി​ട്ടി​ല്ല. സി​വി​ൽ സപ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ, ജോ​യ​ൻ​റ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ, കെ.​ടി.​ഡി.​എ​ഫ്.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ, ഫി​ലിം ഡെ​വ​ല​പ്​​മെന്‍റ്​ കോ​ർ​പ​റേ​ഷ​ൻ എം.​ഡി, ഫ​യ​ർ ഫോ​ഴ്​​സ്​ മേ​ധാ​വി തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പി​ന്നീ​ടു​ള്ള പ​ദ​വി​ക​ൾ. താ​ൻ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്​ സി.​ഐ​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജ്​ 1998 മാ​ർ​ച്ച്​ 31ന്​ ​രാ​ത്രി കൊ​ച്ചി​യി​ലെ​ത്തി മ​അ്​​ദ​നി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കോ​ഴി​ക്കോട്ടേ​ക്ക്​ കൊ​ണ്ടു​പോ​യ​തും അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ക്കു​ന്നു.

സ​പ്ലൈ​കോ സി.​എം.​ഡി​യാ​യി​രി​ക്കെ വ​കു​പ്പി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചും അ​ടു​ത്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ക്കു​റി​ച്ചും അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഞെ​ട്ടി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളും പൊ​ലീ​സ്​ സേ​ന​യെ​ക്കു​റി​ച്ചും ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും പു​സ്​​ത​ക​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത ഐ.​പി.​എ​സു​കാ​ര​ൻ, വി​വാ​ദ നാ​യ​ക​ൻ, അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്​​ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി ആ​രു​ടെ മു​ന്നി​ലും വ​ഴ​ങ്ങാ​ത്ത​യാ​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പേ​ടി​സ്വ​പ്​​നം ഇ​തൊ​ക്കെ​യാ​ണ്​ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ ജേ​ക്ക​ബ്​ തോ​മ​സി​നു​ള്ള സ്​​ഥാ​നം. അ​തിന്‍റെ ഉ​ള്ള​റ​ക​ളി​ലേ​ക്ക്​ ക​ട​ന്നു​ള്ള വി​വ​ര​ങ്ങ​ളും പു​സ്​​ത​ക​ത്തി​ലു​ണ്ട്.

അ​തേ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ പു​സ്​​ത​കം വ​രട്ടെ എ​ന്നി​ട്ടാ​കാം മ​റ്റ്​ കാ​ര്യ​ങ്ങ​ൾ എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ക​റ​ൻ​റ്​ ബു​ക്​​സ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്​​ത​കം 22ന്​ ​തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബ്​ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​കാ​ശ​നം ചെ​യ്യും. എ.​എ​സ്.​പി​യാ​യി സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച്​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​റു​ടെ പ​ദ​വി​യി​ൽ​നി​ന്ന്​ അ​വ​ധി​യി​ൽ ക​ഴി​യു​ന്ന ജേ​ക്ക​ബ്​ തോ​മ​സിന്‍റെ 250 പേ​ജ്​ വ​രു​ന്ന പു​സ്​​ത​കം പു​റ​ത്തു​വ​രും മു​മ്പു​ത​ന്നെ പ​ല​രു​ടെ​യും ഉ​റ​ക്കം കെ​ടു​ത്തു​ന്നു​മു​ണ്ട്.​ ‘സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തുമ്പോ​ൾ ’എ​ന്ന പേ​രു​ത​ന്നെ പു​തി​യ വി​വാ​ദ​ത്തി​ലേ​ക്കു​ള്ള വ​ഴി​തു​റ​ക്ക​ലാ​ണെ​ന്ന്​ ക​രു​തു​ന്ന​വ​രു​ണ്ട്.

അ​തി​നി​ടെ, സ​ർ​വി​സി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച്​ ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്നും ജേ​ക്ക​ബ്​ തോ​മ​സ്​ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി.

TAGS :

Next Story