Quantcast

പുതുവൈപ്പ് സമരത്തിന് തീവ്രവാദ ബന്ധമെന്ന് പൊലീസ്, ചര്‍ച്ചക്കില്ലെന്ന് സമരക്കാര്‍

MediaOne Logo

admin

  • Published:

    28 May 2018 6:20 PM GMT

പുതുവൈപ്പ് സമരത്തിന് തീവ്രവാദ ബന്ധമെന്ന് പൊലീസ്, ചര്‍ച്ചക്കില്ലെന്ന് സമരക്കാര്‍
X

പുതുവൈപ്പ് സമരത്തിന് തീവ്രവാദ ബന്ധമെന്ന് പൊലീസ്, ചര്‍ച്ചക്കില്ലെന്ന് സമരക്കാര്‍

പ്ലാന്‍റ് നിര്‍മാണം നിര്‍ത്താതെ മുഖ്യമന്ത്രിയുമായ് ചര്‍ച്ചക്കില്ല. ബുധനാഴ്ചയാണ് മുഖ്യമന്ത്രി സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചത് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും

പുതുവൈപ്പിലെ സമരത്തില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ടെന്ന് പോലീസ്. സത്രീകൾ ഒറ്റക്കിങ്ങനെ സമരം ചെയ്യില്ലെന്നും പിന്നിൽ മറ്റ് ശക്തികളാണെന്നും റൂറൽ എസ്പി എ വി ജോർജ് പറഞ്ഞു. സമരം പൊളിക്കാനുള്ള പോലീസ് തന്ത്രമാണിതെന്ന് സമരസമിതിയും ജനകീയ സമരമാണ് പുതുവൈപ്പിലേതെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. സമരം ശക്തിപ്പെട്ടതോടെ നൂറ് കണക്കിന് പേരാണ് അറസ്റ്റിലായത്. സമരക്കാർ അറസ്റ്റ് വരിക്കാൻ സന്നദ്ധമായതാണ് പോലീസിന്റെ സംശയത്തിന് പിന്നിൽ. സമരത്തിനൊപ്പം ചില ഗ്രൂപ്പുകളെ കണ്ടെന്നും പോലീസ് പറയുന്നു.

എന്നാൽ സമരത്തിനെതിരെ പോലീസിന്റെ ക്രുരത മറക്കാനുള്ള പോലീസ് തന്ത്രമാണെന്ന് സമരസമിതി പറഞ്ഞു. സമരക്കാർക്ക് നേരേ നടന്ന പോലീസ് നടപടി ന്യായീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലീസിന്റെവാദത്തെ തള്ളി.

തീവ്രവാദ ബന്ധമുണ്ടെന്ന പോലിസ് വാദത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനകീയ സമരങ്ങൾക്ക് നേരേ പോലീസിന്റെ സ്ഥിരം വാദമാണിതെന്നാണ് വിവിധ സംഘടനകളുടെ ആക്ഷേപം അതേ സമയം എറണാകുളത്ത് ഹർത്താൽ അനുകൂലികളായ വെൽഫെയർ പാർട്ടി പ്രവർത്തകരടക്കമുള്ള നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story