Quantcast

പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചാല്‍ ഗള്‍ഫില്‍ പ്രചരണത്തിന് ബുദ്ധിമുട്ടുമെന്ന് മുഖ്യമന്ത്രി

MediaOne Logo

admin

  • Published:

    28 May 2018 5:04 PM IST

പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചാല്‍ ഗള്‍ഫില്‍ പ്രചരണത്തിന് ബുദ്ധിമുട്ടുമെന്ന് മുഖ്യമന്ത്രി
X

പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചാല്‍ ഗള്‍ഫില്‍ പ്രചരണത്തിന് ബുദ്ധിമുട്ടുമെന്ന് മുഖ്യമന്ത്രി

ടി. സിദ്ദീഖ് വിജയിപ്പിച്ചാല്‍ മന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് അത് അടുത്ത മുഖ്യമന്ത്രിയോട് ചോദിക്കാമെന്ന്

പ്രവാസികള്‍ക്ക് വോട്ടവകാശമുണ്ടായാല്‍ ഗള്‍ഫിലെ പ്രചാരണം വലിയ പ്രശ്നമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് കുന്ദമംഗലത്ത് നടന്ന ജനകീയ സംവാദത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ടി സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ജനകീയ സംവാദം സംഘടിപ്പിച്ചത്.

ഉമ്മന്‍ചാണ്ടിയോട് ചോദ്യങ്ങളുന്നയിക്കാന്‍ നിരവധി പേരാണ് ജനകീയ സംവാദത്തിനെത്തിയിരുന്നത്. അതിനിടെയാണ് പ്രവാസി വോട്ടവകാശത്തക്കുറിച്ചുള്ള ചോദ്യമുയര്‍ന്നത്. ഇതിനുള്ള മറുപടിയിലാണ് ഗള്‍ഫിലെ പ്രചാരത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചത്.

ചില ചോദ്യങ്ങള്‍ ജനസമ്പര്‍ക്കം പരിപാടിയെ ഓര്‍മിപ്പിച്ചു.

കുന്ദമംഗലം മുനിസിപ്പാലിറ്റിയാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്നായിരുന്നു മറുപടി. ടി. സിദ്ദീഖ് വിജയിപ്പിച്ചാല്‍ മന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് അത് അടുത്ത മുഖ്യമന്ത്രിയോട് ചോദിക്കാമെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

TAGS :

Next Story