Quantcast

കാണാതായ 150ല്‍ അധികം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

MediaOne Logo

Alwyn K Jose

  • Published:

    28 May 2018 7:00 AM GMT

കാണാതായ 150ല്‍ അധികം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
X

കാണാതായ 150ല്‍ അധികം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കടലില്‍ കുടുങ്ങിയ 60 പേരെ ജപ്പാന്‍ കപ്പല്‍ രക്ഷപ്പെടുത്തിയെന്നും വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിക്കുമെന്നാണ് വിവരം.15 പേരെ കോസ്റ്റ്ഗാര്‍ഡും

ഓഖ ചുഴലിക്കാറ്റിനെ തുടര്‍ന്ന്കടലില്‍ കാണാതായ 150ല്‍ അധികം മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്ന് തിരുവനന്തുപുരം ജില്ലാ കലക്ടര്‍. ഇനി 40ല്‍ താഴെ ആളുകളെ മാത്രമേ രക്ഷിക്കാനുള്ളൂവെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. കടലില്‍ കുടുങ്ങിയ 60 പേരെ ജപ്പാന്‍ കപ്പല്‍ രക്ഷപ്പെടുത്തിയെന്നും വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിക്കുമെന്നാണ് വിവരം.15 പേരെ കോസ്റ്റ്ഗാര്‍ഡും 9 പേരെ നാവികസേനയുമാണ് രക്ഷപ്പെടുത്തിയത്. 7 പേരെ ഹെലികോപ്ടറിലെത്തിച്ചു. ഒരാളെ മരിച്ച നിലയിലാണ് എത്തിച്ചത്. 61 വയസ്സ് തോന്നിക്കുന്ന മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷപ്പെട്ടവരില്‍ 5 പേര്‍ പൂന്തുറ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

TAGS :

Next Story