Quantcast

മിനി കൂപ്പര്‍ വിവാദം; കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് കാരാട്ട് ഫൈസല്‍

MediaOne Logo

Jaisy

  • Published:

    28 May 2018 8:56 PM GMT

മിനി കൂപ്പര്‍ വിവാദം; കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് കാരാട്ട് ഫൈസല്‍
X

മിനി കൂപ്പര്‍ വിവാദം; കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് കാരാട്ട് ഫൈസല്‍

വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയിലാണെന്നും 2016 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും കാട്ടി ഫൈസല്‍ ആര്‍ടിഒയ്ക്ക് മറുപടി നല്‍കി

സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയ്ക്കിടെ സഞ്ചരിച്ച മിനി കൂപ്പറിന് കേരളത്തില്‍ നികുതി അടയ്ക്കാനാവില്ലെന്ന് ഉടമ കാരാട്ട് ഫൈസല്‍ . വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയിലാണെന്നും 2016 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും കാട്ടി ഫൈസല്‍ ആര്‍ടിഒയ്ക്ക് മറുപടി നല്‍കി. അതിനിടെ പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത വിലാസവും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. രേഖകകള്‍ മീഡിയവണിന് ‌‌‌ ലഭിച്ചു.

കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പറിന്റെ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് കാരാട്ട് ഫൈസല്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു വാഹനം കേരളത്തിലാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഡിസംബര്‍ 20 ന് 7,74,800 രൂപ നികുതി അടയ്ക്കണമെന്ന് കാട്ടി കാരാട്ട് ഫൈസലിന് നോട്ടീസ് നല്‍കി. നോട്ടീസ് കൈപറ്റിയെങ്കിലും പിഴ അടയ്ക്കാന്‍ തയ്യാറായില്ല. പകരം ഈ മാസം രണ്ട് കത്തുകള്‍ കാരാട്ട് ഫൈസല്‍ കൊടുവള്ളി റിജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് അയച്ചു. വാഹനം കേരളത്തിലാണ് ഉപയോഗിക്കുന്നതെന്ന കണ്ടെത്തല്‍ തെറ്റാണ്. രണ്ടോ മൂന്നോ ദിവസം മാത്രമാണ് വാഹനം കേരളത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.

അതിനാല്‍ നികുതി അടയ്ക്കണമെന്ന നിര്‍ദേശം നിയമ പ്രകാരമല്ലെന്ന് വ്യക്തമാക്കിയാണ് കാരാട്ട് ഫൈസല്‍ മറുപടി നല്‍കിയത്. ഇതോടെ ആര്‍ടിഒ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് മാര്‍ഗ നിര്‍ദേശം തേടി. കാരാട്ട് ഫൈസല്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയ വിലാസം വ്യാജമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഹനം രജിസ്റ്റര്‍ ചെയ്ത് വിലാസത്തിലേക്ക് അയച്ച നോട്ടീസുകളെല്ലാം തന്നെ അങ്ങനെ ഒരു മേല്‍വിലാസക്കാരനില്ലെന്ന് കാട്ടി മടങ്ങി വന്നതായി ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വിവകരാവകാശ നിയമ പ്രകാരം മറുപടി നല്‍കി.

TAGS :

Next Story